കാഞ്ഞങ്ങാട് ∙ വിവാദമായ ഫാഷൻ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി.കെ.പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങി. മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമായ പൂക്കോയ തങ്ങൾ ആയിരുന്നു ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടർ. കഴിഞ്ഞ 10 മാസമായി നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ പൂക്കോയ തങ്ങൾ | Fashion gold case | fashion gold fraud | Fashion Gold Scam | MC Kamaruddin | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ വിവാദമായ ഫാഷൻ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി.കെ.പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങി. മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമായ പൂക്കോയ തങ്ങൾ ആയിരുന്നു ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടർ. കഴിഞ്ഞ 10 മാസമായി നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ പൂക്കോയ തങ്ങൾ ഇന്നലെ ഉച്ചയോടെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിലെത്തിയത്. ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം എംഎൽഎയും ആയിരുന്ന എം.സി.കമറുദ്ദീനും ഇതേ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു.

ജ്വല്ലറിയിൽ നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ തിരിച്ചു നൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്ന പരാതികളിൽ ആണു പൊലീസ് കേസ് എടുത്തത്. പരാതികൾ കൂടിയതോടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട്, ചന്തേര പൊലീസ് റജിസ്റ്റർ ചെയ്ത നൂറു കേസുകളിലാണ് പൂക്കോയ തങ്ങളെ ഹൊസ്ദുർഗ് കോടതി ഇന്നലെ റിമാൻഡ് ചെയ്തത്. നിക്ഷേപത്തട്ടിപ്പിൽ 166 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

ADVERTISEMENT

ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖകളുടെ ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം.സി.കമറുദ്ദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ 7 മുതൽ പൂക്കോയ തങ്ങൾ ഒളിവിൽ ആയിരുന്നു. മകന്റെ സുഹൃത്തു വഴി ആണ് നേപ്പാളിലെ താമസം ഏർപ്പാട് ആക്കിയത് എന്നാണു പൂക്കോയ തങ്ങൾ പറയുന്നത്. ഇന്നലെ രാവിലെ 11.30നാണ് അഭിഭാഷകന്റെ കാറിൽ ഇദ്ദേഹം കോടതിയിൽ എത്തിയത്. ഉച്ചയ്ക്കു ശേഷമാണ് കേസ് പരിഗണിച്ചത്. ക്രൈം ബ്രാഞ്ച് എസ്ഐ ഫിറോസ് പ്രതിയെ കോടതിക്കു മുൻപാകെ തിരിച്ചറിഞ്ഞു. 

കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ഉള്ളതിനാൽ ഇഡിയും കേസിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ട് ചന്തേരയിലെ പൂക്കോയ തങ്ങളുടെ വീട്ടിലെത്തി പലതവണ ക്രൈം ബ്രാഞ്ച് സംഘം സമ്മർദം ചെലുത്തിയിരുന്നു. തട്ടിപ്പിൽ പ്രതിയായ പൂക്കോയ തങ്ങളുടെ മകൻ ഹിഷാം ദുബായിൽ ആണെന്നാണു സൂചന. പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനായി 2 ദിവസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. 

ADVERTISEMENT

English Summary: Main accused TK Pookoya Thangal surrenders in Fashion Gold Scam case