ലോകമേ തറവാട് കലാപ്രദർശനം പുനരാരംഭിച്ചു
∙ 267 കലാകാരന്മാരുടെ 3000 കലാസൃഷ്ടികൾ അണിനിരക്കുന്ന ലോകമേ തറവാട് കലാ പ്രദർശനം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണു പ്രദർശനം നിർത്തിവച്ചത്. പ്രതിസന്ധികൾക്കിടയിലും പ്രദർശന വേദി...Lokame Tharavadu programme, Lokame Tharavadu alazppuzha,

ആലപ്പുഴ ∙ 267 കലാകാരന്മാരുടെ 3000 കലാസൃഷ്ടികൾ അണിനിരക്കുന്ന ലോകമേ തറവാട് കലാ പ്രദർശനം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണു പ്രദർശനം നിർത്തിവച്ചത്. പ്രതിസന്ധികൾക്കിടയിലും പ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുമെന്നു പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡ് മൂലം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഭീമമായ നഷ്ടമാണുണ്ടായത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർക്കു പലിശരഹിത വായ്പ അനുവദിക്കുന്നത് ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലാണ്. ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാൻ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
എ.എം.ആരിഫ് എംപി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, പ്രദർശന ക്യുറേറ്ററും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് എന്നിവർ പങ്കെടുത്തു.
5 വേദികളിലായി ഒരു ലക്ഷം ചതുരശ്ര അടിയിലാണ് 3000 കലാസൃഷ്ടികൾ പ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ഇന്നും നാളെയും പ്രവേശനം സൗജന്യമാണ്. തിങ്കൾ മുതൽ 20 രൂപ ടിക്കറ്റിൽ എല്ലാ വേദികളിലെയും പ്രദർശനം കാണാം.
English Summary: Lokame Tharavadu exhibition