കൊച്ചി/ ചെന്നൈ∙ പാക്കിസ്ഥാൻ– തമിഴ്പ്പുലി (എൽടിടിഇ) ബന്ധം സംശയിക്കുന്ന ആയുധക്കടത്തിന്റെ ഗൂഢാലോചന നടന്നത് അങ്കമാലി കിടങ്ങൂരിലെ വാടകവീട്ടിൽ. ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി.ആയുധക്കടത്തുകാരനായ ശ്രീലങ്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി/ ചെന്നൈ∙ പാക്കിസ്ഥാൻ– തമിഴ്പ്പുലി (എൽടിടിഇ) ബന്ധം സംശയിക്കുന്ന ആയുധക്കടത്തിന്റെ ഗൂഢാലോചന നടന്നത് അങ്കമാലി കിടങ്ങൂരിലെ വാടകവീട്ടിൽ. ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി.

ആയുധക്കടത്തുകാരനായ ശ്രീലങ്കൻ പൗരൻ സുരേഷ് കൂട്ടാളി സൗന്ദർരാജ എന്നിവരാണ് ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ചു സുരേഷും കുടുംബവും ഒരു വർഷത്തോളം കിടങ്ങൂരിൽ തങ്ങിയതായും എൻഐഎ കണ്ടെത്തി. ഇവർക്കു പുറമേ മറ്റ് 7 പേർ കൂടി പലപ്പോഴായി ഇവിടെ വന്നു പോയിരുന്നതായി പരിസരവാസികൾ മൊഴി നൽകിയിട്ടുണ്ട്. സുരേഷിന്റെ അനുജനും സുഹൃത്തും നെടുമ്പാശേരിയിൽ വാടക വീടെടുത്തു താമസിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണു താമസസ്ഥലം കണ്ടെത്തി സുരേഷിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ മത്സ്യബന്ധന തുറമുഖങ്ങൾ കേന്ദ്രീകരിച്ചു ബോട്ടുകളിൽ ലഹരിമരുന്നും ആയുധങ്ങളും കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണു സുരേഷും സംഘവും കിടങ്ങൂരിൽ തങ്ങിയത് എന്നു കരുതുന്നു.

ADVERTISEMENT

വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതിനു ശേഷം നിർജീവമായ എൽടിടിഇയുടെ, ‘സ്ലീപ്പിങ് സെല്ലുകളെ’ കേരളത്തിലും തമിഴ്നാട്ടിലും വീണ്ടും സജീവമാക്കിയാണു ലഹരി–ആയുധക്കടത്തുകൾക്കു നിയോഗിക്കുന്നത്. ഇറാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ നീക്കം നിയന്ത്രിക്കുന്നതെന്നു രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്ക വഴിയാണു കടത്ത് നടക്കുന്നത്.

വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലും ഏഴിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഏപ്രിൽ അഞ്ചിന് ഇറാനിൽ നിന്ന് ശ്രീലങ്കയിലേക്കു പോകുകയായിരുന്ന ബോട്ടാണു വിഴിഞ്ഞം പുറംകടലിൽ തീരസംരക്ഷണ സേന പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 6 ശ്രീലങ്ക സ്വദേശികൾ അറസ്റ്റിലായി.        വിഴിഞ്ഞം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ    ഏറ്റെടുക്കുകയായിരുന്നു.  

ADVERTISEMENT

English Summary: NIA investigation in arms trafficking