സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം
തൃശൂർ ∙ സേതുവിനും പെരുമ്പടവം ശ്രീധരനും 2020ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (50,000 രൂപ, 2 പവൻ സ്വർണപ്പതക്കം). സമഗ്ര സംഭാവന പുരസ്കാരത്തിന് (30,000 രൂപ വീതം) കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള,

തൃശൂർ ∙ സേതുവിനും പെരുമ്പടവം ശ്രീധരനും 2020ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (50,000 രൂപ, 2 പവൻ സ്വർണപ്പതക്കം). സമഗ്ര സംഭാവന പുരസ്കാരത്തിന് (30,000 രൂപ വീതം) കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള, എം.എ.റഹ്മാൻ എന്നിവർ അർഹരായി.
അവാർഡുകൾ (25,000 രൂപ) നേടിയവർ: ഒ.പി.സുരേഷ് (കവിത–താജ്മഹൽ), പി.എഫ്.മാത്യൂസ് (നോവൽ–അടിയാളപ്രേതം), ഉണ്ണി ആർ (ചെറുകഥ–വാങ്ക്), ശ്രീജിത്ത് പൊയിൽക്കാവ് (നാടകം–ദ്വയം), ഡോ. പി.സോമൻ (സാഹിത്യവിമർശനം–വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷവായന), ഡോ. ടി.കെ.ആനന്ദി (വൈജ്ഞാനിക സാഹിത്യം–മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), കെ.രഘുനാഥൻ (ജീവചരിത്രം/ആത്മകഥ– മുക്തകണ്ഠം വികെഎൻ), വിധു വിൻസന്റ് (യാത്രാവിവരണം–ദൈവം ഒളിവിൽ പോയ നാളുകൾ), അനിത തമ്പി (വിവർത്തനം–റാമല്ല ഞാൻ കണ്ടു), സംഗീത ശ്രീനിവാസൻ (വിവർത്തനം–ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ), പ്രിയ എ.എസ്. (ബാലസാഹിത്യം–പെരുമഴയത്തെ കുഞ്ഞിതളുകൾ), ഇന്നസന്റ് (ഹാസ്യസാഹിത്യം–ഇരിങ്ങാലക്കുടയ്ക്കു ചുറ്റും).
എൻഡോവ്മെന്റ് അവാർഡുകൾ: ഐസി ചാക്കോ അവാർഡ് – പ്രഫ. പി.നാരായണമേനോൻ (വ്യാകരണ പാഠങ്ങൾ), സി.ബി.കുമാർ അവാർഡ് – പ്രഫ. ജെ.പ്രഭാഷ് (വരകളേയും വാക്കുകളെയും ഭയക്കുമ്പോൾ), ടി.ടി.ശ്രീകുമാർ (വായനയും പ്രതിരോധവും), കെ.ആർ.നമ്പൂതിരി അവാർഡ് – ഡോ. വി.ശിശുപാലപ്പണിക്കർ (വേദാ ന്തദർശനത്തിന് കേരളത്തിന്റെ സംഭാവന), കനകശ്രീ അവാർഡ് – ചിത്തിര കുസുമൻ (പ്രഭോ പരാജിതനിലയിൽ...), ഗീതാ ഹിരണ്യൻ അവാർഡ് – കെ.എൻ.പ്രശാന്ത് (ആരാൻ), ജി.എൻ.പിള്ള അവാർഡ് – കേശവൻ വെളുത്താട്ട് (മാർഗിയും ദേശിയും ചില സാംസ്കാരിക ചിന്തകൾ), വി.വിജയകുമാർ (ശാസ്ത്രവും തത്വചിന്തയും), കുറ്റിപ്പുഴ അവാർഡ് – എം.വി.നാരായണൻ (ഓർമയുടെ ഉത്ഭവം സംസ്കാര/അവതരണപഠനങ്ങൾ). എസ്.എസ്.ഗീതുവാണ് തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയി.
English Summary: Kerala sahithya academy awards