ദൈവദശകം കേരളത്തിന്റെ സമൂഹ പ്രാർഥനയാകണം: മുഖ്യമന്ത്രി
ചെമ്പഴന്തി (തിരുവനന്തപുരം) ∙ ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ അംഗീകരിക്കാനാകുന്ന പ്രാർഥനയാണെന്നും ഇതു കേരളത്തിന്റെ സമൂഹ പ്രാർഥനയായി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യവശാൽ ഇന്നു ഗുരുസന്ദേശങ്ങളെ വളച്ചൊടിക്കുന്ന | Sree Narayana Guru | Manorama News

ചെമ്പഴന്തി (തിരുവനന്തപുരം) ∙ ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ അംഗീകരിക്കാനാകുന്ന പ്രാർഥനയാണെന്നും ഇതു കേരളത്തിന്റെ സമൂഹ പ്രാർഥനയായി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യവശാൽ ഇന്നു ഗുരുസന്ദേശങ്ങളെ വളച്ചൊടിക്കുന്ന പ്രവണത ഏറിവരുന്നതായും ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, എംഎൽഎമാരായ വി.കെ. പ്രശാന്ത്, വി. ജോയ്, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, സ്റ്റാൻലി ഡിക്രൂസ്, കെ.പി.ശങ്കർദാസ് തുടങ്ങിയവർ പങ്കെടുത്തു
തിരുവോണ ദിവസം ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചത്. കോവിഡ് സാഹചര്യത്തിൽ അന്നദാനം, കലാപരിപാടികൾ, ജയന്തി ഘോഷയാത്ര തുടങ്ങിയവ ഒഴിവാക്കി, പൂജാ ചടങ്ങുകൾ മാത്രമാണു നടത്തിയത്. ഇന്നലെ വിശേഷാൽ ഗുരുപൂജ നടന്നു.
യാത്രയ്ക്ക് ഗുരു ഉപയോഗിച്ചിരുന്ന റിക്ഷയുടെ മാതൃകയുമായി വൈകിട്ട് പ്രതീകാത്മക ജയന്തി ഘോഷയാത്ര നടന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരും ചെമ്പഴന്തിയിലെത്തി പരിപാടികളിൽ പങ്കെടുത്തു.
ശിവഗിരിയിൽ 30 ദിവസത്തെ ജപയജ്ഞത്തിന് തുടക്കം
വർക്കല ∙ കോവിഡ് മൂലം സമ്മേളനവും വിപുലമായ ഘോഷയാത്രയും ഒഴിവാക്കിയെങ്കിലും ഭക്തിനിർഭര ചടങ്ങുകളോടെ ശിവഗിരിയിൽ ഗുരുജയന്തി ആഘോഷിച്ചു. പുലർച്ചെ മഹാസമാധിയിലും ശാരദാമഠത്തിലും പ്രത്യേക പ്രാർഥനകളും പൂജകളും നടന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ജയന്തി പതാക ഉയർത്തി. ഗുരുസമാധി വരെ 30 ദിവസം നീളുന്ന ജപയജ്ഞ ചടങ്ങുകൾക്കു വൈദിക മഠത്തിൽ സ്വാമി വിശുദ്ധാനന്ദ തുടക്കം കുറിച്ചു.
മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ്, തന്ത്രി ശ്രീനാരായണ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. നിയന്ത്രണങ്ങളോടെ മഹാസമാധിയിലും ശാരദാമഠത്തിലും ഭക്തർക്കു പ്രാർഥനയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. ഗുരുദേവന്റെ ചിത്രവുമായി അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ വലംവച്ചു പ്രതീകാത്മക ഘോഷയാത്ര നടത്തി.
Content Highlight: Sree Narayana Guru Jayanthi