15 കോടിയുടെ വീട്, 16 ആഡംബര കാറുകള്; സുകാഷിനൊപ്പം തട്ടിപ്പുകളില് ദുരൂഹ'നായിക'
ചെന്നൈ ∙ ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത നടി, തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാർലറിന്റെ ഉടമ – ലീന മരിയ പോൾ (33) പലപ്പോഴായി വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെ. | Leena Maria Paul | Manorama News
ചെന്നൈ ∙ ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത നടി, തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാർലറിന്റെ ഉടമ – ലീന മരിയ പോൾ (33) പലപ്പോഴായി വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെ. | Leena Maria Paul | Manorama News
ചെന്നൈ ∙ ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത നടി, തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാർലറിന്റെ ഉടമ – ലീന മരിയ പോൾ (33) പലപ്പോഴായി വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെ. | Leena Maria Paul | Manorama News
ചെന്നൈ ∙ ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത നടി, തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാർലറിന്റെ ഉടമ – ലീന മരിയ പോൾ (33) പലപ്പോഴായി വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെ. തിഹാർ ജയിലിൽ കിടന്നു സുകാഷ് നടത്തിയ 200 കോടിയുടെ സാമ്പത്തികതട്ടിപ്പ് അന്വേഷണവും ഇപ്പോൾ ലീനയിലെത്തി നിൽക്കുന്നു. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണിയിലെ ജയിലിലാണ്.
കൂറ്റൻ വീട്, 16 ആഡംബര കാറുകൾ
ചെന്നൈ നഗരത്തിൽ കടലിനഭിമുഖമായുള്ള ആഡംബര വീടിന് കുറഞ്ഞത് 15 കോടി രൂപയാണു വില. ഈ വീട്ടിൽ സഹായികൾക്കും അംഗരക്ഷകർക്കുമൊപ്പം കഴിയവെയാണ് ലീനയെ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്. കൂട്ടാളി സുകാഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.
വീടിനു പുറമേ 16 ആഡംബര കാറുകൾ, 2 കിലോ സ്വർണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വൻശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോൾസ് റോയ്സ് ഗോസ്റ്റ്, ബെന്റ്‌ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോർഗിനി ഉറൂ, എസ്‌കലേഡ്, മെഴ്സിഡീസ് എഎംജി 63 എന്നിവയുൾപ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളർ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേർന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി പറയുന്നു.
വായ്പത്തട്ടിപ്പ്, ആൾമാറാട്ടം
പതിനേഴാം വയസ്സിൽ സാമ്പത്തികത്തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ് (ബാലാജി), ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകൾക്കു കളമൊരുക്കിയത്. ഇപ്പോൾ വയസ്സ് 31, ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകൾ. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. തമിഴ്നാട്ടിലെത്തിയാൽ ബീക്കൺ ഘടിപ്പിച്ച കാറിൽ പാഞ്ഞിരുന്ന സുകാഷ്, മുഖ്യമന്ത്രിയുടെ മകൻ ആണെന്നു വരെ പലരെയും വിശ്വസിപ്പിച്ചു.
ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽ നിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013 ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടർന്നു.
ഇതിനിടെയാണ്, രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് 50 കോടി തട്ടിയത്. ഈ കേസിൽ സുകാഷിന്റെ കൂട്ടാളിയും സ്വകാര്യ ബാങ്ക് പ്രസിഡന്റുമായ കോമൾ പോദറിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലീനയുടെ വീട്ടിലെ ഇപ്പോഴത്തെ തിരച്ചിൽ.
ഡെന്റിസ്റ്റിൽ നിന്ന് തട്ടിപ്പിലേക്ക്
ലീന അറസ്റ്റിലായപ്പോൾ ചെന്നൈ പൊലീസ് കേസ് ഫയലിൽ ഉൾപ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാൽ, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങൾ ലഭിച്ചു. ബ്യൂട്ടിപാർലർ ഉൾപ്പെടെയുള്ള ബിസിനസുകൾ കൊച്ചി കേന്ദ്രീകരിച്ചാണ്. ദുബായിൽ പഠിച്ച ലീന, ബിഡിഎസ് പൂർത്തിയാക്കി ഡെന്റിസ്റ്റ് ആകാനുള്ള ഒരുക്കത്തിലായിരുന്നത്രേ.
ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര, മദ്രാസ് കഫെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേരളത്തിലെ ചിലരുമായി ലീന സംസാരിച്ചതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.
കടവന്ത്രയിൽ ലീന നടത്തിയിരുന്ന ബ്യൂട്ടിപാർലറിലേക്ക് രവി പൂജാരി സംഘം 2017ൽ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം നടക്കുന്നു. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്.
തിഹാർ ജയിൽ ഓപ്പറേഷൻ
സാമ്പത്തിക തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ പിന്നീടുള്ള തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെൻഡർ, ക്വട്ടേഷൻ പരസ്യങ്ങൾ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടർന്ന് പരസ്യത്തിൽ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന പേരിൽ കമ്പനി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കരാർ നൽകാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനൽ നടപടികൾക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫർ നൽകി വ്യവസായികളിൽ നിന്നു പണം തട്ടിയിരുന്നതും ജയിലിൽ കിടന്നു തന്നെ.
Content Highlight: Leena Maria Paul