ഫെയ്സ്ബുക് കമന്റിൽനിന്ന് മലബാർ ഗോൾഡിന്റെ പരസ്യചിത്രത്തിൽ; ഷെയർ ചെയ്ത് കരീന കപൂർ
തൊടുപുഴ ∙ ഒരു സ്വപ്നം മണ്ണിറങ്ങി വന്നു തന്റെ കൈപിടിച്ച സന്തോഷത്തിലാണു ധന്യ സോജൻ. സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം ഒരു കമന്റായിട്ടതാണ് ധന്യ. അതു സാധ്യമാക്കാൻ മലബാർ ഗോൾഡ് മുന്നിട്ടിറങ്ങി. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന | Dhanya Sojan | Manorama Online

തൊടുപുഴ ∙ ഒരു സ്വപ്നം മണ്ണിറങ്ങി വന്നു തന്റെ കൈപിടിച്ച സന്തോഷത്തിലാണു ധന്യ സോജൻ. സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം ഒരു കമന്റായിട്ടതാണ് ധന്യ. അതു സാധ്യമാക്കാൻ മലബാർ ഗോൾഡ് മുന്നിട്ടിറങ്ങി.
ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡറും ആരോഗ്യപ്രശ്നങ്ങളുമായി ജീവിതത്തോടു പൊരുതുന്ന തൊടുപുഴ സ്വദേശിനി പാണ്ടിയംമാക്കൽ ധന്യ (20) ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ഇങ്ങനെ കമന്റ് ഇട്ടത്. ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു...’
കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് അടുത്തയാഴ്ച തന്നെ ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെട്ടു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി മോഡലാകുന്ന ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വിഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ ഷെയർ ചെയ്തു. ലോകത്തെമ്പാടുമുള്ള ഒരു കോടിയോളം ആളുകളാണ് ഇത് ലൈക് ചെയ്തത്.
കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണു ധന്യ രോഗബാധിതയാവുന്നത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ചികിത്സയും ആരംഭിച്ചു.
അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ചാണു പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ധന്യ അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ മാസം കൊച്ചിയിൽ പൂർത്തിയാക്കി.
അച്ഛൻ സോജൻ ജോസഫും അമ്മ ഷാന്റി ജോസഫും സഹോദരങ്ങളായ സെബാസ്റ്റ്യൻ സോജൻ, അഗസ്റ്റിൻ സോജൻ എന്നിവരും ധന്യയുടെ ആഗ്രഹങ്ങൾക്കു പൂർണ പിന്തുണയുമായി കൂടെയുണ്ട്.
Content Highlight: Dhanya Sojan, Malabar Gold