തിരുവനന്തപുരം ∙ നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറും രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ ‍ഡൽഹിയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (എക്സ്റ്റേണൽ കോ ഓപ്പറേഷൻ) ആയി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. | Venu Rajamony | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറും രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ ‍ഡൽഹിയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (എക്സ്റ്റേണൽ കോ ഓപ്പറേഷൻ) ആയി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനാണിത്. ചീഫ് സെക്രട്ടറി റാങ്കിലാണു നിയമനം. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട  കാര്യങ്ങളും ഇദ്ദേഹമായിരിക്കും ചെയ്യുക. നിലവിൽ ഹരിയാന ഒ.പി.ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റി പ്രഫസറായി പ്രവർത്തിക്കുന്ന വേണു രാജാമണി അതിനു പുറമേയാണ് ഈ ജോലി നിർവഹിക്കുക.

സംസ്ഥാന സർക്കാരിനു പല രാജ്യങ്ങളിലെയും ഭരണാധികാരികളും അംബാസഡർമാരും ഉൾപ്പെടെയുള്ളവരുമായി പലപ്പോഴും ബന്ധപ്പെടേണ്ടി വരുമെന്നും ഈ സാഹചര്യത്തിലാണ് ഈ ചുമതല  നിർവഹിക്കുന്നതിന് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ADVERTISEMENT

ഐഎഫ്എസിൽ എത്തുന്നതിനു മുൻപ് പത്രപ്രവർത്തകനായിരുന്നു വേണു രാജാമണി. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ആണ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചത്.

Content Highlight: Venu Rajamony