ADVERTISEMENT

തിരുവനന്തപുരം ∙ വിവാഹിതരായി ഒരുമിച്ചു താമസിക്കുകയും വിവാഹം തദ്ദേശസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാർക്ക് വിഡിയോ കോൺഫറൻസിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഉപയോഗിച്ചു ഡിസംബർ 31 വരെ വിവാഹ റജിസ്ട്രേഷൻ ഓൺലൈനായി നടത്താൻ സർക്കാർ അനുമതി നൽകി.

തദ്ദേശസ്ഥാപനത്തിലെ റജിസ്ട്രാർ മുൻപാകെ നേരിട്ടു ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു റജിസ്ട്രാർക്ക് ബോധ്യപ്പെട്ടാലാണ് ഓൺലൈൻ റജിസ്ട്രേഷൻ നടത്തുക. വിവാഹ മുഖ്യ റജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെയാകും ഇത്.

കോവിഡ് വ്യാപനം മൂലം പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് അനുമതി നിഷേധിക്കുകയും വിദേശത്തു സ്ഥിരതാമസമാക്കിയവരുടെ തൊഴിൽ, താമസം എന്നിവയ്ക്കുള്ള നിയമസാധുതയ്ക്കായി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണിത്.

English Summary: Wedding Registration can be done online till December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com