കുട്ടികൾക്കു പുതിയ വാക്സീൻ വിതരണം തുടങ്ങി
തിരുവനന്തപുരം ∙ യൂണിവേഴ്‌സൽ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സീന്റെ (പിസിവി) വിതരണം ഇന്നു രാവിലെ 8നു...

തിരുവനന്തപുരം ∙ യൂണിവേഴ്‌സൽ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സീന്റെ (പിസിവി) വിതരണം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരംഭിച്ചു.
ജില്ലകളിൽ അടുത്ത വാക്‌സിനേഷൻ ദിനം മുതൽ ഈ വാക്‌സീൻ കൂടി ലഭ്യമാക്കും. ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികൾക്കും പിസി വാക്‌സീൻ നൽകണമെന്നു മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തിൽ മറ്റു വാക്‌സീൻ എടുക്കാനുള്ള സമയത്തു മാത്രം ഇതു നൽകിയാൽ മതി. ഈ വാക്‌സീന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസ്സാണ്. ഒന്നര മാസത്തെ ആദ്യ ഡോസിനു ശേഷം 3.5 മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സീൻ നൽകേണ്ടത്. ഈ മാസം 40,000 കുഞ്ഞുങ്ങൾക്ക് വാക്‌സീൻ നൽകാനാണു തീരുമാനം. ഇതിനായി ലഭ്യമായ 55,000 ഡോസ് വാക്‌സീൻ ജില്ലകളിൽ എത്തിച്ചു. ഒരു വർഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങൾക്കു വാക്‌സീൻ നൽകും.
സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യുമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണു ന്യുമോകോക്കൽ രോഗം എന്നു വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരം രോഗങ്ങൾക്കു കാരണമാകും. ന്യുമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയിൽനിന്ന് ഈ വാക്‌സീൻ സംരക്ഷണം നൽകും.
കോവിഡ് വാക്സീൻ ഇറക്കുമതി: കസ്റ്റംസ് തീരുവ ഒഴിവാക്കി
ന്യൂഡൽഹി ∙ ഡിസംബർ 31 വരെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സീനുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി ധനമന്ത്രാലയം ഉത്തരവിറക്കി. ലഭ്യത ഉറപ്പാക്കാനും വില കുറയ്ക്കാനും നടപടി സഹായകമാകും. പുതിയതായി അംഗീകാരം ലഭിച്ച മൊഡേണ, ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ എന്നീ വാക്സീനുകൾ ഇന്ത്യയിൽ ലഭ്യമാകാനിരിക്കെയാണു നടപടി.
English Summary: New Vaccine for Children