വി.എം.എം. നായർ അന്തരിച്ചു
ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ വി.എം.എം.നായർ (വള്ളിലത്ത് മഠത്തിൽ മാധവൻ നായർ –101) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹി മയൂർ വിഹാർ ഫേസ് വണ്ണിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കോൺഗ്രസ് മുൻ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ വി.എം.എം.നായർ (വള്ളിലത്ത് മഠത്തിൽ മാധവൻ നായർ –101) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹി മയൂർ വിഹാർ ഫേസ് വണ്ണിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കോൺഗ്രസ് മുൻ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ സഹോദരപുത്രനാണ്.
1919 ഒക്ടോബർ എട്ടിന് ചേറ്റൂർ കരുണാകരൻ നായരുടെയും പത്മാവതി അമ്മയുടെയും മകനായി മംഗളൂരുവിലാണു ജനിച്ചത്. ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളിൽ നിന്നു പഠനം പൂർത്തിയാക്കിയ ശേഷം 1942ൽ സിവിൽ സർവീസിലെത്തി. ബ്രിട്ടിഷ് ഭരണത്തിലെ ഇംപീരിയൽ സിവിൽ സർവീസിൽ (ഐസിഎസ്) ചേർന്ന അദ്ദേഹം പിന്നീട് ഇന്ത്യൻ പൊളിറ്റിക്കൽ സർവീസിന്റെയും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ വിദേശകാര്യ സർവീസിന്റെയും (ഐഎഫ് എസ്) ഭാഗമായി.
മൂന്നര പതിറ്റാണ്ട് നീണ്ട ഒൗദ്യോഗിക ജീവിതത്തിൽ സിംഗപ്പൂർ, മലേഷ്യ, കംബോഡിയ, നോർവേ, പോളണ്ട്, മൊറോക്കോ, തുനീസിയ, സ്പെയിൻ എന്നിവിടങ്ങളിൽ ഇന്ത്യയുടെ അംബാസഡറായി പ്രവർത്തിച്ചു. ഈജിപ്ത്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 1977 ൽ വിരമിച്ചു. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ശങ്കരൻ നായർ (ബിസിനസ്, യുഎസ്), പാർവതി (സ്കൂൾ ഓഫ് ലാംഗ്വേജസ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫിലിംസ് മേധാവി, ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, യുകെ).
English summary: V.M.M.Nair passes away