സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോം ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിക്കും. വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും....govt applications kerala, govt applications fees kerala, govt applications new fees kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോം ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിക്കും. വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും. 

പൗരന്മാർക്കു വിവിധ സർട്ടിഫിക്കറ്റുകൾ /സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചു. അപേക്ഷകളിൽ അനുമതി നൽകാനുള്ള നടപടികളും സുഗമമാക്കും. സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈനാക്കാനുള്ള നടപടികൾക്കു പുറമേയാണിത്. 

ADVERTISEMENT

ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫിസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾക്കു നിഷ്‌കർഷിക്കാം. എന്നാൽ ഇവ ഏറ്റവും കുറഞ്ഞത് ഒരു വർഷമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഇനി മുതൽ രേഖപ്പെടുത്തില്ല. 

വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥനോ നോട്ടറിയോ ഇനി സാക്ഷ്യപ്പെടുത്തേണ്ട. ഇതിന്റെ പകർപ്പിൽ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. 

ADVERTISEMENT

സാമ്പത്തിക പിന്നാക്കാവസ്ഥ (ഇഡബ്ല്യുഎസ്) സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ്, പട്ടിക വിഭാഗക്കാർക്കു നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവയ്ക്കു നിലവിലുള്ള രീതി തുടരും. 

സേവനങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കിൽ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ADVERTISEMENT

English Summary: No more fees for govt applications