മഴയത്ത് വീടണയുമ്പോൾ ശ്രദ്ധിക്കാം സുരക്ഷ
തിരുവനന്തപുരം ∙ പെരുമഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം ഇറങ്ങിത്തുടങ്ങുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ മുതൽ വീണ്ടും മഴ പെയ്യാം. അതിനാൽ, വീടുവിട്ടവർ ഉടൻ വെള്ളപ്പൊക്കം

തിരുവനന്തപുരം ∙ പെരുമഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം ഇറങ്ങിത്തുടങ്ങുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ മുതൽ വീണ്ടും മഴ പെയ്യാം. അതിനാൽ, വീടുവിട്ടവർ ഉടൻ വെള്ളപ്പൊക്കം വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലേക്കു പോകുന്നതാണ് ഉചിതം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രായോഗിക നിർദേശങ്ങൾ.
∙ വീടിനകത്തും പുറത്തും ഇഴജന്തുക്കൾ കണ്ടേക്കാം.
∙ ഒരു കാരണവശാലും രാത്രി വീട്ടിലേക്കു ചെല്ലരുത്. വീടിനകത്തു പാമ്പു മുതൽ പാചകവാതക ചോർച്ച വരെ ഉണ്ടാകാം.
∙ വീടിനു ചുറ്റും മതിലുള്ളവർ ശ്രദ്ധിക്കണം. ഗേറ്റ് ശക്തമായി തള്ളിത്തുറക്കുമ്പോൾ മതിൽ വീഴാൻ സാധ്യതയുണ്ട്.
∙ ഒരു കാരണവശാലും വീടിനകത്ത് തീ ഉപയോഗിക്കരുത്. സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്.
∙ വീട്ടുവളപ്പിൽ മൃഗങ്ങളുടെയോ മറ്റോ മൃതദേഹം കണ്ടാൽ കൈകൊണ്ടു തൊടരുത്.
∙ വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്ര ഉയർന്നു എന്നതിന്റെ അടയാളം ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ രേഖപ്പെടുത്തുക.
∙ വീടിന്റെ 4 ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തുവയ്ക്കണം. വെള്ളം എവിടെവരെയെത്തി എന്ന അടയാളം ഉൾപ്പെടെ.
∙ വാതിൽ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞുവേണം അകത്തു പ്രവേശിക്കാൻ.
∙ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം.
∙ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ഗന്ധം തോന്നിയാൽ വാതിൽ തുറന്ന് നല്ല വായുസഞ്ചാരമുണ്ടായിട്ട് അകത്തുകയറുക.
∙ നഷ്ടം സംഭവിച്ച ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, ഫോട്ടോ എടുക്കുക.
∙ വീട്ടിൽ ഫ്ലഷും പൈപ്പും പരിശോധിക്കുക. വരുന്നതു ശുദ്ധജലമാണോ മലിനജലമാണോ എന്നു ശ്രദ്ധിക്കുക.
∙ വൈദ്യുതി മീറ്റർ ബോർഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ അറിയിക്കണം. വൈദ്യുതോപകരണങ്ങൾ സുരക്ഷാപരിശോധനയ്ക്കു ശേഷമേ വീണ്ടും ഉപയോഗിക്കാവൂ.
English Summary: Safety Measures During Rain