കണ്ണൂർ ∙ ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്ന കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും പരാജയപ്പെട്ടതായും അതോറിറ്റി ഒരു ദുരന്തമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്ന കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും പരാജയപ്പെട്ടതായും അതോറിറ്റി ഒരു ദുരന്തമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറബിക്കടലിലെ ന്യൂനമർദം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങുന്നതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ അടക്കമുള്ള വിദേശ ഏജൻസികൾ ഈമാസം എട്ടിനു തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

ന്യൂനമർദം കൊച്ചിക്കും കോഴിക്കോടിനുമിടയിൽ ആഞ്ഞടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 2 ദിവസം മുൻപേ പറഞ്ഞിരുന്നു. ഇതിനൊക്കെ തെളിവുണ്ട്. പക്ഷേ, പേമാരിയും മലയിടിച്ചിലുമുണ്ടായി ഒന്നര മണിക്കൂറിനു ശേഷമാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റെഡ് അലർട്ട് വരുന്നത്. മുന്നറിയിപ്പു നൽകുന്നതിലുണ്ടായ പാളിച്ചകൾ അന്വേഷിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പിരിച്ചുവിട്ട് പുതിയ സംവിധാനം ഏർപ്പെടുത്തണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. 2018ലെ അബദ്ധം ആവർത്തിക്കരുത്. 

ADVERTISEMENT

ഇടമലയാർ, ഇടുക്കി ഡാമുകൾ ഒരുമിച്ചു തുറക്കരുത്. ഡാമുകൾ തുറക്കുമ്പോൾ വേലിയേറ്റ സമയവും വൃഷ്ടി പ്രദേശങ്ങളിലെയും നദീതടങ്ങളിലെയും മഴയും പരിഗണിക്കണം. ഡാം മാനേജ്മെന്റ് നിർദേശങ്ങൾ കർശനമായി പാലിക്കണം. ദീർഘവീക്ഷണത്തോടെയുള്ള പരിഹാര പദ്ധതികളാണിവിടെ വേണ്ടത്. എന്നാൽ, 2018ലെ പ്രളയത്തിനു ശേഷവും ഇക്കാര്യത്തിൽ ആലോചനകളോ നടപടികളോ ഉണ്ടായതായി കാണുന്നില്ല. പരിസ്ഥിതി ദുരന്തങ്ങൾ നേരിടുന്നതിനു കൂടുതൽ ഏകോപനത്തോടെയും ഊർജസ്വലതയോടെയുമുള്ള പ്രവർത്തനത്തിനു സർക്കാർ മുൻകൈയെടുക്കണം. കൊച്ചി സാങ്കേതിക സർവകലാശാലയിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. 

ഓരോ വർഷവും കേരളം കൂടുതൽ പരിസ്ഥിതി ലോലമാവുകയാണ്. പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളുണ്ടാക്കുന്ന ആഘാതം മുഴുവൻ ഏൽക്കേണ്ടി വരുന്നതു കർഷകരാണ്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നല്ല നിർദേശങ്ങളടക്കം പരിഗണിച്ചുള്ള ദീർ‍ഘകാല പരിഹാര നടപടികളാണു വേണ്ടത്. പരിസ്ഥിതിയെപ്പറ്റി പറയുമ്പോൾ, കർഷകവിരുദ്ധം എന്ന് ആക്ഷേപിക്കുന്ന സ്ഥിതിയുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനു മുൻപു തന്നെ കെ റെയിലിന്റെ പരിസ്ഥിതി ആഘാതത്തെപ്പറ്റി സമഗ്ര പഠനം നടത്തണമെന്നും സതീശൻ പറഞ്ഞു.

ADVERTISEMENT

English Summary: V D Satheesan on environmental issues