കോവിഡ് മഴക്കാല കരുതൽ
മഴക്കാലത്ത് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുസ്ഥലത്തെ സാമഗ്രികളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.

∙ മഴക്കാലത്ത് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുസ്ഥലത്തെ സാമഗ്രികളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
∙ നനവുള്ള സ്ഥലങ്ങളിൽ നിന്നു വൈറസ് ബാധിക്കാൻ സാധ്യത കൂടുതലായതിനാൽ കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
∙ കോവിഡ് ബാധിതർ റൂം ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം കർശനമായി പാലിക്കണം. ഈ മുറികളിൽ ചോർച്ചയോ മറ്റോ ഉണ്ടെങ്കിൽ അതു പരിഹരിക്കുന്നവർ മാസ്കും കയ്യുറയും ധരിക്കണം.
∙ ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങളിൽ തിങ്ങിയുള്ള യാത്ര പാടില്ല.
∙ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കണം. അടിയന്തര ഘട്ടത്തിൽ മാത്രമേ ആശുപത്രികളിൽ നേരിട്ടു ചെല്ലാൻ പാടുള്ളൂ. അതല്ലെങ്കിൽ, വീട്ടിലിരുന്നു വിദഗ്ധ ഡോക്ടർമാരെ കൺസൽറ്റ് ചെയ്യാൻ സാധിക്കുന്ന ഇ–സഞ്ജീവനി മൊബൈൽ ആപ് ഉപയോഗപ്പെടുത്താം.
∙ മഴക്കാലമായതിനാൽ വാക്സീൻ സ്വീകരിക്കുന്നതു മാറ്റിവയ്ക്കരുത്. രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കേണ്ടവർ കൃത്യദിവസത്തെ ഇടവേളയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക.
∙ പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ സമ്പർക്കം പരമാവധി ഒഴിവാക്കുക.
English summary: Precautions for rainy season