മുണ്ടക്കയം ∙ കനത്ത മഴയിൽ വണ്ടൻപതാലിനു സമീപം അസംബനി തേക്കിൻ കൂപ്പിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി. മലവെള്ളം താഴെ ജനവാസ മേഖലയിലേക്ക് ഇരച്ചെത്തിയെങ്കിലും ആളപായമില്ല. മുണ്ടക്കയം പഞ്ചായത്തിലെ 9–ാം വാർഡായ അസംബനി വണ്ടൻപതാൽ – മുരിക്കുംവയൽ റൂട്ടിലായിരുന്നു ഉരുൾപൊട്ടൽ. | Landslide | Kottayam | Mundakayam | Rain In Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം ∙ കനത്ത മഴയിൽ വണ്ടൻപതാലിനു സമീപം അസംബനി തേക്കിൻ കൂപ്പിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി. മലവെള്ളം താഴെ ജനവാസ മേഖലയിലേക്ക് ഇരച്ചെത്തിയെങ്കിലും ആളപായമില്ല. മുണ്ടക്കയം പഞ്ചായത്തിലെ 9–ാം വാർഡായ അസംബനി വണ്ടൻപതാൽ – മുരിക്കുംവയൽ റൂട്ടിലായിരുന്നു ഉരുൾപൊട്ടൽ. മല്ലപ്പള്ളി കോളനി ഭാഗത്തും വണ്ടൻപതാൽ ടൗണിനു  സമീപവും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വീടുകളുടെ സംരക്ഷണഭിത്തി തകർന്നു.

കഴിഞ്ഞ ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ ഇന്നലെ വൈകിട്ടും കനത്ത മഴ പെയ്തു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതു ജനങ്ങൾക്കിടയിൽ ഭീതി പടർത്തി. മുണ്ടക്കയം – എരുമേലി റൂട്ടിൽ കരിനിലം കവലയിൽ വെള്ളം കയറി 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയം കോസ്‌വേയിൽ വെള്ളം കയറിയിട്ടില്ല. മണിമല ടൗണിൽ വീണ്ടും വെള്ളം കയറുമെന്ന് ആശങ്കയുണ്ട്.

ADVERTISEMENT

മധ്യകേരളത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ

കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു.  തൊടുപുഴ നഗരത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശം ഉണ്ടായി. പത്തനംതിട്ട കോന്നിയിൽ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ആങ്ങമൂഴിയിൽ കോട്ടമൺപാറ, പ്ലാപ്പള്ളി എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. വ്യാപക കൃഷിനാശമുണ്ടായി.

ADVERTISEMENT

അതേസമയം പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്ററായി താഴ്ത്തി. തിരുവല്ലയിൽ നെടുമ്പാറ പാറക്കുളത്തിൽ വീണു കണിയാംപാറ പച്ചംകുളത്ത് പി.സി.തോമസ് (75) മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാരാപ്പാടത്തു വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റി.  ആലത്തൂരിൽ കനത്ത മഴയിൽ 4 വീടുകൾ തകർന്നു.

കോട്ടയത്ത് യെലോ അലർട്ട്

ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നു. ഇന്ന് വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ട് ഉണ്ട്. 26ന് വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾ പൊട്ടി. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം, എറണാകുളം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കന്യാകുമാരിക്കു സമീപം രൂപം കൊണ്ട ചക്രവാതച്ചുഴി ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങിയെങ്കിലും ഇന്നു കൂടി ഇതിന്റെ സ്വാധീനം തുടരും. 

English Summary: Landslide in Kottayam Mundakayam