സ്വിച്ചിട്ടാൽ മുറ്റമടിക്കും ഇ–ചൂൽ!
തൃശൂർ ∙ വിശാലമായ വീട്ടുമുറ്റം ദിവസവും അടിച്ചുവാരി വൃത്തിയാക്കുക ശ്രമകരമായ ജോലിയാണെന്ന് എല്ലാവർക്കുമറിയാം. ജോലിയെളുപ്പമാക്കാൻ മാള പുത്തൻചിറ മരയ്ക്കാപ്പറമ്പിൽ എം.എ. ഷാജഹാൻ (62) കണ്ടുപിടിച്ചത് ഇലക്ട്രിക് ചൂൽ! പണ്ടു പഠിച്ച ഇലക്ട്രോണിക്സ് ഡിപ്ലോമയുടെ ബലത്തിലാണ് ബിൽഡിങ് ഡിസൈനറായ ഷാജഹാൻ ഇ–ചൂൽ ഡിസൈൻ ചെയ്തത്. | Broom | Manorama News

തൃശൂർ ∙ വിശാലമായ വീട്ടുമുറ്റം ദിവസവും അടിച്ചുവാരി വൃത്തിയാക്കുക ശ്രമകരമായ ജോലിയാണെന്ന് എല്ലാവർക്കുമറിയാം. ജോലിയെളുപ്പമാക്കാൻ മാള പുത്തൻചിറ മരയ്ക്കാപ്പറമ്പിൽ എം.എ. ഷാജഹാൻ (62) കണ്ടുപിടിച്ചത് ഇലക്ട്രിക് ചൂൽ! പണ്ടു പഠിച്ച ഇലക്ട്രോണിക്സ് ഡിപ്ലോമയുടെ ബലത്തിലാണ് ബിൽഡിങ് ഡിസൈനറായ ഷാജഹാൻ ഇ–ചൂൽ ഡിസൈൻ ചെയ്തത്.
ഭാരം തീരെക്കുറഞ്ഞ പിവിസി പൈപ്പുകളിലാണു ചൂൽ നിർമാണം. 12 ബാറ്ററിയുടെ ഊർജത്തിൽ പ്രവർത്തിക്കുന്ന മോട്ടർ ആണു പ്രധാന ഘടകം. മോട്ടറിനൊപ്പം കറങ്ങുന്നവിധം നൈലോണിൽ നിർമിച്ച റോളർ ബ്രഷ് ഉണ്ട്. ബ്രഷ് കറങ്ങുമ്പോൾ ചവർ മുന്നോട്ടുതെറിച്ചു വീഴും. ചൂൽ കയ്യിലെടുത്തു സ്വിച്ച് ഓണാക്കിയ ശേഷം വെറുതേ നടന്നാൽ മതി. മുറ്റം തൂക്കാൻ കുനിഞ്ഞു നിൽക്കേണ്ട, പൊടി ശ്വസിക്കേണ്ട, മണ്ണ് തെറിക്കില്ല എന്നിങ്ങനെ പോകുന്നു ഗുണങ്ങൾ. സമയവും കുറച്ചു മതി. നിർമാണച്ചെലവ് 4000 രൂപ. മുറ്റമടിച്ചു വലഞ്ഞ ഷാജഹാനും ഭാര്യ അസ്മാബിയും ഇപ്പോൾ ഹാപ്പി.
Content Highlight: Broom