തിരുവനന്തപുരം ∙ കേരളത്തിൽ തുലാവർഷം തുടരുന്നു. ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്... | Kerala Rain Alert | Low Pressure | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ തുലാവർഷം തുടരുന്നു. ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്.   

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറി. നാളെ വരെ പടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നാണ് വിലയിരുത്തൽ. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദമാണിത്.

ADVERTISEMENT

മഴ റെക്കോർഡിലേക്ക്

തുലാവർഷം തീരാൻ 2 മാസം ശേഷിക്കെ ഈ വർഷത്തെ ആകെ മഴ വാർഷിക ശരാശരിക്കു മുകളിലെത്തി. ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 2924.7 മില്ലിമീറ്ററാണ്. എന്നാൽ, ഇന്നലെ വരെ 3131.6 മി.മീ മഴ ലഭിച്ചു. ശൈത്യകാലത്ത് (ജനുവരി - ഫെബ്രുവരി) 409% അധികം മഴ ലഭിച്ചപ്പോൾ, വേനൽ മഴ (മാർച്ച്‌ - മേയ്‌) 108% അധികമായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷക്കാലത്ത് (ജൂൺ - സെപ്റ്റംബർ) മഴ 16% കുറഞ്ഞു. തുലാവർഷത്തിൽ (ഒക്ടോബർ - ഡിസംബർ) ഇതിനകം 104% അധിക മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ വാർഷിക ശരാശരിയെക്കാൾ 48% അധിക മഴ ലഭിച്ചു. കോട്ടയം (36%), തിരുവനന്തപുരം (21%), എറണാകുളം (17%), കൊല്ലം (14%), കോഴിക്കോട് (10%), ആലപ്പുഴ (4%), ഇടുക്കി (1%) ജില്ലകളിലും അധികമഴ ലഭിച്ചു.

ADVERTISEMENT

English Summary : Low pressure in Bay of Bengal, heavy rain till October 31