തിരുവനന്തപുരം ∙ കാൻസർ ചികിത്സയിൽ കേരളത്തിനും രാജ്യത്തിനു തന്നെയും മാർഗദർശിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ(ആർസിസി) സ്ഥാപക ഡയറക്ടറുമായ ഡോ.എം.കൃഷ്ണൻ നായർ (81) വിടവാങ്ങി. കേരളത്തിൽ നിന്നു രാജ്യാന്തര പെരുമയിലേക്കു വളർന്ന ചികിത്സാചാര്യന്റെ അന്ത്യം ഇന്നലെ രാവിലെ വഴുതക്കാട് ഇലങ്കം ഗാർഡൻസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാൻസർ ചികിത്സയിൽ കേരളത്തിനും രാജ്യത്തിനു തന്നെയും മാർഗദർശിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ(ആർസിസി) സ്ഥാപക ഡയറക്ടറുമായ ഡോ.എം.കൃഷ്ണൻ നായർ (81) വിടവാങ്ങി. കേരളത്തിൽ നിന്നു രാജ്യാന്തര പെരുമയിലേക്കു വളർന്ന ചികിത്സാചാര്യന്റെ അന്ത്യം ഇന്നലെ രാവിലെ വഴുതക്കാട് ഇലങ്കം ഗാർഡൻസിലെ വസതിയിലായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ചെറുമകൾ സുനേത്ര അന്ത്യകർമങ്ങൾ നിർവഹിച്ചു.

കാൻസർ ചികിത്സ പരിമിത സാഹചര്യങ്ങളിൽ ഒതുങ്ങിയിരുന്ന കേരളത്തിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സമഗ്ര ചികിത്സയ്ക്കു വഴിയൊരുക്കിയതു ഡോ.കൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ്. ഏഷ്യയിലെത്തന്നെ മികച്ച അർബുദ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി ആർസിസിയെ വളർത്തിയതിൽ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. അവിടെ കുട്ടികളുടെ ചികിത്സാ വിഭാഗം സ്ഥാപിച്ചതും സാന്ത്വന ചികിത്സയ്ക്കും ബോധവൽക്കരണ പദ്ധതികൾ‌ക്കും തുടക്കം കുറിച്ചതും 101 രൂപ ചെലവിൽ ആജീവനാന്തം സൗജന്യ ചികിത്സ നൽകുന്ന ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചതുമെല്ലാം അദ്ദേഹമാണ്.

ADVERTISEMENT

കെ.മാധവൻ നായരുടെയും മീനാക്ഷിക്കുട്ടി അമ്മയുടെയും മകനായി 1939 ൽ കോന്നിയിലായിരുന്നു ജനനം. യൂണിവേഴ്സിറ്റി കോളജിൽ നിന്നു ബിഎസ്‌സിക്കു ശേഷമാണ് 1959 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം നേടിയത്. ഇവിടെ ട്യൂട്ടറായി ജോലിക്കു ചേർന്ന അദ്ദേഹം അമൃത്‌സർ സർവകലാശാലയിൽ നിന്നു റേഡിയോളജിയിൽ പിജിയും ലണ്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ക്രിസ്റ്റി ആശുപത്രിയിൽ ചേർന്ന് ഓങ്കോളജിയിൽ എഫ്ആർസിഎസ് ബിരുദവും നേടി. 

ഇംഗ്ലണ്ടിലെ അനുഭവ പരിചയവുമായാണ് 1981ൽ ആർസിസിക്കു തുടക്കം കുറിക്കുന്നത്. 2003 ൽ ഇവിടെ നിന്നു വിരമിച്ച ശേഷം കൊച്ചി അമൃത മെഡിക്കൽ കോളജ്, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നിവിടങ്ങളിലും കാൻസർ ചികിത്സാ വിഭാഗത്തിനു നേതൃത്വം നൽകി. പത്മശ്രീക്കു പുറമേ മറ്റനേകം പുരസ്കാരങ്ങളും നേടി. ഇലങ്കത്തു വീട്ടിൽ വത്സലയാണു ഭാര്യ. മകൾ: പരേതയായ മഞ്‍ജു. മരുമകൻ: വി.രവീന്ദ്രൻ (ആന്ധ്രപ്രദേശ് മുൻ അക്കൗണ്ടന്റ് ജനറൽ).

ADVERTISEMENT

English Summary: Dr. M. Krishnan Nair passes away

Show comments