അശരണർക്കും ഭിന്നശേഷിക്കാർക്കും തൊഴിൽ മുൻഗണന, സ്വയംതൊഴിൽ പദ്ധതികൾ
∙ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, 7 വർഷമായി ഭർത്താവിനെ കാണാനില്ലാത്തവർ, 35 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, എൻഡോസൾഫാൻ ദുരിതബാധിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, മുൻ അന്തേവാസികൾ എന്നിവർക്ക് (പാർശ്വവൽകരിക്കപ്പെട്ടവർ) സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ...

അശരണർക്കും ഭിന്നശേഷിക്കാർക്കും സംസ്ഥാന സർക്കാർ വഴി നൽകുന്ന തൊഴിൽ മുൻഗണനയും സ്വയംതൊഴിൽ പദ്ധതികളും ഒട്ടേറെയാണ്:
∙ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, 7 വർഷമായി ഭർത്താവിനെ കാണാനില്ലാത്തവർ, 35 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, എൻഡോസൾഫാൻ ദുരിതബാധിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, മുൻ അന്തേവാസികൾ എന്നിവർക്ക് (പാർശ്വവൽകരിക്കപ്പെട്ടവർ) സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള തൊഴിലിനു മുൻഗണന, 10 വർഷത്തെ വയസ്സ് ഇളവ്.
∙ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാനില്ലാത്തവർ, 30 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും കിടപ്പുരോഗികളുമായ ഭർത്താവുള്ള വനിതകൾ എന്നിവർക്കു (അശരണർ) സ്വയം തൊഴിൽ ചെയ്യുന്നതിനു ശരണ്യ എന്ന പേരിലുള്ള വായ്പ പദ്ധതിയുണ്ട്. ഭിന്നശേഷിക്കാർക്കായി ‘കൈവല്യ’, 50–65 പ്രായപരിധിയിലുള്ള മുതിർന്ന പൗരൻമാർക്കു ‘നവജീവൻ’ തുടങ്ങിയ വായ്പ പദ്ധതികളുമുണ്ട്.
∙ ധനസഹായം – ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ. 18നു മുകളിൽ പ്രായം, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം എന്നിവ മാനദണ്ഡം.
∙ ഭിന്നശേഷിക്കാർക്കുള്ള സ്വയംതൊഴിൽ പദ്ധതി– ബാങ്കുകളിലൂടെ വികലാംഗക്ഷേമ കോർപറേഷൻ നൽകുന്നു. 20,000 രൂപ വരെയുള്ള വായ്പയ്ക്ക് 50 ശതമാനവും 50,000 രൂപ വരെയുള്ള വായ്പയ്ക്ക് 30 ശതമാനവും ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 25 ശതമാനവും ഒരു ലക്ഷം രൂപയ്ക്കു മുകളിൽ 20 ശതമാനവും സബ്സിഡി.
∙ നാഷനൽ ഹാൻഡികാപ്ഡ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ വായ്പ– സംസ്ഥാനത്തു വികലാംഗ ക്ഷേമ കോർപറേഷൻ വഴി നൽകുന്നു. 50,000 രൂപ വരെയുള്ള വായ്പയ്ക്കു സ്ത്രീകൾക്കും കാഴ്ച–കേൾവി പരിമിതർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും ഒരു ശതമാനം പലിശ ഇളവുണ്ട്.
കൈവല്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതി. 50,000 രൂപ വരെ പലിശ രഹിത വായ്പ. വായ്പത്തുകയുടെ 50% സബ്സിഡി. 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു 3% പലിശ.
ശരണ്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള അശരണരായ വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതി. 50,000 രൂപ വരെ പലിശരഹിത വായ്പ. വായ്പ തുകയുടെ 50% സബ്സിഡി. 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു 3% പലിശ.
നവജീവൻ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള 50–65 പ്രായക്കാർക്കു ബാങ്കുമായി ബന്ധപ്പെട്ടു നൽകുന്ന സ്വയംതൊഴിൽ വായ്പ പദ്ധതി. പരമാവധി 50,000 രൂപ. 25% സബ്സിഡി.
English Summary: Employment priority and self-employment schemes for differently abled