പെൻഷൻകാരുടെ മസ്റ്ററിങ് ഡിസംബർ 31 വരെ നീട്ടി
സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലൈഫ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സർക്കാർ സമയം നീട്ടി നൽകി. മാർച്ചിൽ പൂർത്തിയാക്കേണ്ട മസ്റ്ററിങ്.. Pension mustering, Pension mustering kerala, Pension mustering manorama news

തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലൈഫ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സർക്കാർ സമയം നീട്ടി നൽകി.
മാർച്ചിൽ പൂർത്തിയാക്കേണ്ട മസ്റ്ററിങ് സെപ്റ്റംബർ വരെ നീട്ടിയിട്ടും ഒട്ടേറെ പേർ ബാക്കിയാണ്. മസ്റ്റർ ചെയ്യുന്ന ദിവസം മുതൽ ഒരു വർഷത്തേക്ക് കാലാവധി അനുവദിക്കും. കാലാവധി അവസാനിക്കും മുൻപ് അടുത്ത മസ്റ്ററിങ് ചെയ്യാം. അന്നു മുതലാവും അടുത്ത ഒരു വർഷത്തെ കാലാവധി .
പോസ്റ്റ്ഇൻഫോ (Postinfo) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തപാൽ വകുപ്പ് നൽകുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിങ്ങിനായി പരിഗണിക്കും.
പെൻഷനറുടെ വീട്ടിലെത്തി തപാൽ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റാണിത്. തൊട്ടടുത്ത പോസ്റ്റ് ഓഫിസിനെ ഇതിനായി ബന്ധപ്പെടാം.
ഡിസംബർ 31നു മുൻപ് മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് 2022 ഫെബ്രുവരി മുതൽ പെൻഷൻ അനുവദിക്കില്ലെന്നു ധനവകുപ്പിന്റെ ഉത്തരവിൽ അറിയിച്ചു.
English Summary: Pension mustering