തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി സംബന്ധിച്ച ഫയൽ ആദ്യ പിണറായി സർ‌‍ക്കാരും പരിശോധിച്ചിരുന്നെന്നും അന്നത്തെ വനം മന്ത്രി കെ.രാജു ഫയൽ കണ്ടിരുന്നെന്നും രേഖകൾ. തമിഴ്നാടിന്റെ മരംമുറി നീക്കങ്ങ‍ളെക്കുറിച്ചു മുൻ സർക്കാരും അറിഞ്ഞതാണെന്ന നിർണായക വിവരമാണ് ഇതോടെ പുറത്തുവരുന്നത്. മരംമുറിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി സംബന്ധിച്ച ഫയൽ ആദ്യ പിണറായി സർ‌‍ക്കാരും പരിശോധിച്ചിരുന്നെന്നും അന്നത്തെ വനം മന്ത്രി കെ.രാജു ഫയൽ കണ്ടിരുന്നെന്നും രേഖകൾ. തമിഴ്നാടിന്റെ മരംമുറി നീക്കങ്ങ‍ളെക്കുറിച്ചു മുൻ സർക്കാരും അറിഞ്ഞതാണെന്ന നിർണായക വിവരമാണ് ഇതോടെ പുറത്തുവരുന്നത്.

മരംമുറിക്ക് അനുമതി തേടി ഓൺലൈൻ പോർട്ടൽ വഴി തമിഴ്നാട് അപേക്ഷിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും എടുക്കേണ്ട‍തില്ലെന്നു രേഖപ്പെടുത്തി സിപിഐയുടെ അന്നത്തെ മന്ത്രിയായ കെ.രാജു ഫയൽ തിരിച്ചയച്ചിരുന്നു. വിദഗ്ധോപദേശ പ്രകാരമായിരുന്നു അത്. അതേ ഫയലിലാണു തമിഴ്നാടിനു മരം മുറിക്കാൻ അനുമതി നൽകി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ എന്ന നിലയിൽ ബെന്നിച്ചൻ തോമസ് ഈയിടെ വിവാദ ഉത്തരവിറക്കിയത്.

ADVERTISEMENT

കെ.രാജു ഫയൽ തിരിച്ചയച്ച ശേഷം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണു പിന്നീടുള്ള കത്തിടപാടുകളും മറ്റും പ്രധാനമായും കൈകാര്യം ചെയ്തത്. തുടർന്നാണു മരംമുറി ഉത്തരവിറക്കാൻ ഉദ്യോഗസ്ഥതല നീക്കങ്ങൾ ഊർജിതമാക്കിയത്.

മരംമുറി സംബന്ധിച്ച തമിഴ്നാടിന്റെ നീക്കങ്ങളെല്ലാം മുൻ വനം മന്ത്രി അറിയുകയും തീരുമാനമെടുക്കുകയും ചെയ്ത സ്ഥാനത്താണ്, ഇപ്പോഴത്തെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നു കൈ മലർത്തുന്നത്. വനം,ജലവിഭവ മന്ത്രിമാർ അറിയാതെ ഇത്രയും സുപ്രധാന വിഷ‍യ‍ത്തിൽ ഉദ്യോഗസ്ഥർ തനിച്ചു തീരുമാന‍മെടുക്കുമോ എന്ന സംശയ‍വും ബലപ്പെടു‍ന്നു.

ADVERTISEMENT

രാജു ഫയൽ മടക്കി: കേരളം ഒന്നും ചെയ്യേണ്ടതില്ല

ADVERTISEMENT

ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിനു മുന്നിലെ മരങ്ങൾ മുറിച്ചുമാറ്റാനും തടസ്സങ്ങൾ നീക്കാനും തമിഴ്നാട് സർക്കാർ സംസ്ഥാന വനം വകുപ്പിനെ മുൻപ് സമീപിച്ചെങ്കിലും പല കാരണങ്ങളുടെ പേരിലാണു കേരളം അപേക്ഷ നിരസിച്ചത്.

2015 മേയ് 4ന് തമിഴ്നാട് വീണ്ടും അപേക്ഷ നൽകിയപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കാൻ ആവശ്യമായ രേഖകൾ ഉൾപ്പെടുത്തി ‘പരി‍വേഷ്’ പോർട്ടലിലൂടെ നൽകാൻ കേരളം ആവശ്യപ്പെട്ടു. ബേബി ഡാം സ്ഥിതി ചെയ്യുന്നതു പെരിയാർ കടുവ സങ്കേതത്തിലാ‍യതിനാൽ മരം മുറിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര –സംസ്ഥാന വന്യജീവി ബോർഡുകളു‍ടെയും അനുവാദം ആവശ്യമുണ്ട്. എന്നാൽ കേരളം അനുവദിച്ചാൽ മരം മുറിക്കാമെന്ന നിലപാടുമായി തമിഴ്നാട് മുന്നോട്ടു പോയി.

2017 ൽ പരിവേഷ് പോർട്ടലിലൂടെ അപേക്ഷ നൽകിയ തമിഴ്നാട് വീണ്ടും ഇതേ ആവശ്യവുമായി കേരളത്തെ സമീപിച്ചു. വനം പ്രിൻസിപ്പൽ സെക്രട്ടറി ഇതു മന്ത്രി കെ.രാജുവിന്റെ ശ്രദ്ധയിൽപെടുത്തി. വിദഗ്ധോപദേശം തേടിയ ശേഷം, ഈ വിഷയത്തിൽ ഒരു നടപടിയും എടുക്കേണ്ടതി‍ല്ലെന്നു ഫയലിൽ കുറിച്ചു രാജു ഫയൽ മടക്കുകയായിരുന്നു.

English Summary: Former forest minister knew about tree cutting