മീനച്ചിൽ താലൂക്കിൽ ചെറുഭൂചലനം; 1.7 തീവ്രത
പാലാ ∙ മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറുഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 12.02നാണ് 1.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇടുക്കി ചോറ്റുപാറയിലെ കെഎസ്ഇബിയുടെ ഭൂകമ്പമാപിനിയിലാണ് ഭൂചലന തീവ്രത രേഖപ്പെടുത്തിയത്.,... Pala, Earthquake, Manorama news

പാലാ ∙ മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറുഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 12.02നാണ് 1.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇടുക്കി ചോറ്റുപാറയിലെ കെഎസ്ഇബിയുടെ ഭൂകമ്പമാപിനിയിലാണ് ഭൂചലന തീവ്രത രേഖപ്പെടുത്തിയത്.
പാലായിൽനിന്ന് 7 കിലോമീറ്റർ അകലെ മീനച്ചിൽ പഞ്ചായത്തിലെ പൂവരണിക്കു സമീപമാണ് പ്രഭവകേന്ദ്രം. ഭൂനിരപ്പിൽനിന്നു 2 കിലോമീറ്റർ താഴെയാണ് പ്രകമ്പനമുണ്ടായത്. പൂവരണി പ്രദേശത്ത് രണ്ടു വീടുകളുടെ ഭിത്തികൾ വിണ്ടു കീറി. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാലാ, അരുണാപുരം, വലവൂർ, മൂന്നാനി, ഭരണങ്ങാനം, ഇടമറ്റം, പൈക, വിളക്കുമാടം, പൂവത്തോട്, ചെങ്ങളം, ചേർപ്പുങ്കൽ, പനയ്ക്കപ്പാലം, ഈരാറ്റുപേട്ട, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിൽ 5 സെക്കൻഡിൽ കുറവു സമയത്തേക്ക് മുഴക്കവും കെട്ടിടങ്ങൾക്കു വിറയലും അനുഭവപ്പെട്ടു. അതേസമയം, ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ വൈദ്യുതി ബോർഡിന്റെ ഭൂകമ്പ മാപിനികളിൽ 1.99 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഇടുക്കി ഡാമിൽനിന്ന് 36 കിലോമീറ്ററും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 51 കിലോമീറ്ററും ആകാശദൂരം അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീവ്രത കുറഞ്ഞ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. 2000–01 വർഷങ്ങളിൽ ഈരാറ്റുപേട്ട, ഭരണങ്ങാനം മേഖലകളിൽ തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇടുക്കി പദ്ധതി പ്രദേശത്തും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടില്ല. ഇടുക്കി ജലസംഭരണിയിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തു നിൽക്കുമ്പോൾ ഉണ്ടായ ഭൂചലനം പ്രാധാന്യത്തോടെയാണ് അധികൃതർ കാണുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. ഇടുക്കി പദ്ധതിപ്രദേശത്തെ സൂക്ഷ്മ ഭൂകമ്പങ്ങളെക്കുറിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ അടുത്ത ആഴ്ച പഠനം ആരംഭിക്കും.
English Summary : Earthquake in various parts of Pala