ന്യൂഡൽഹി ∙ വിമുക്ത ഭടൻമാരുടെ സംസ്കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും സംസ്കാര ചെലവിനായി 8000 രൂപ നൽകണമെന്നും നിർദേശിച്ച് സിആർപിഎഫ് ഉത്തരവിറക്കി. ചടങ്ങ് മാന്യമായി നടക്കുന്നുവെന്ന് സേന ഉറപ്പാക്കും. സൈനികന്റെ വീടിന് ഏറ്റവും അടുത്തുള്ള സിആർപിഎഫ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കണം. | CRPF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിമുക്ത ഭടൻമാരുടെ സംസ്കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും സംസ്കാര ചെലവിനായി 8000 രൂപ നൽകണമെന്നും നിർദേശിച്ച് സിആർപിഎഫ് ഉത്തരവിറക്കി. ചടങ്ങ് മാന്യമായി നടക്കുന്നുവെന്ന് സേന ഉറപ്പാക്കും. 

സൈനികന്റെ വീടിന് ഏറ്റവും അടുത്തുള്ള സിആർപിഎഫ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കണം. ഡയറക്ടർ ജനറലിനു വേണ്ടി ഇവർ റീത്ത് സമർപ്പിക്കണം. മരണശേഷം ഭാര്യയും മക്കളും എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തണം. 

ADVERTISEMENT

കഴിഞ്ഞ മാർച്ചിൽ ബിഎസ്എഫ് നടപ്പാക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സിആർപിഎഫ് നടപടി. അർധസേനാ വിഭാഗങ്ങളായ ഐടിബിപി, സിഐഎസ്എഫ് എന്നിവയും വൈകാതെ ഇതു നടപ്പാക്കും. ഉത്തരവിന്റെ പകർപ്പ് വിമുക്ത ഭടൻമാരുടെ സംഘടനകൾക്കു കൈമാറി. വിമുക്ത ഭടൻമാർ വ്യക്തിവിവരങ്ങൾ സമീപമുള്ള സേനാ യൂണിറ്റുകളിൽ ഏൽപിക്കണമെന്നും ഉത്തരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷന്റെ വെബ്സൈറ്റിൽ (www.aicpmfewa.com) ലഭ്യമാണെന്നും ദേശീയ ജനറൽ സെക്രട്ടറി പി.എസ്.നായർ അറിയിച്ചു.

English Summary: Guidlines for crpf jawan funeral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT