െഎഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്; അടുത്ത വർഷം ആദ്യം ഫസ്റ്റ് ഡപ്യൂട്ടി എംഡിയാകും
കൊച്ചി ∙ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധിയുടെ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് – ഐഎംഎഫ്) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാകും. ലോക സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുന്ന ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാം സ്ഥാനമാണിത്. Gita Gopinath, IMF Managing Director, IMF, Manorama News

കൊച്ചി ∙ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധിയുടെ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് – ഐഎംഎഫ്) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാകും. ലോക സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുന്ന ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാം സ്ഥാനമാണിത്. ബൾഗേറിയക്കാരി ക്രിസ്റ്റീലീന ജോർജിയേവ ആണ് മാനേജിങ് ഡയറക്ടർ (എംഡി). ഐഎംഎഫിന്റെ എംഡിയും ഫസ്റ്റ് ഡപ്യൂട്ടി എംഡിയും (എഫ്ഡിഎംഡി) ഒരേസമയം വനിതകളാകുന്നത് ആദ്യമാണ്.
ഐഎംഎഫ് ഗവേഷണ വിഭാഗത്തെ നിയന്ത്രിക്കുന്ന ചീഫ് ഇക്കോണമിസ്റ്റ് പദവിയിലാണ് 3 വർഷമായി ഗീത ഗോപിനാഥ് (49). 2016–18 ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. നിലവിൽ ഐഎംഎഫ് എഫ്ഡിഎംഡിയായ ജഫ്രി ഒകാമോട്ടോ അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഗീതയുടെ നിയമനം. 5 വർഷമാണ് കാലാവധി. 190 രാഷ്ട്രങ്ങൾ ഐഎംഎഫിൽ അംഗങ്ങളാണ്.
English Summary: Gita Gopinath to take on new role at IMF as First Deputy Managing Director