സൗദിയിൽ അപകടം: മാതാപിതാക്കൾക്കും 3 മക്കൾക്കും ദാരുണാന്ത്യം
റിയാദ് ∙ പുതിയ കമ്പനിയിൽ ജോലിക്കു ചേരാനുള്ള യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയും ഭാര്യയും 3 മക്കളും സൗദിയിൽ അപകടത്തിൽ മരിച്ചു. ബേപ്പൂർ പാണ്ടകശാലകണ്ടി ആലിക്കോയയുടെ മകൻ മുഹമ്മദ് ജാബിർ (46), ഭാര്യ ശബ്ന (36), മക്കളായ ലുത്‌ഫി (11), ലൈബ (6), സഹ (4) എന്നിവർക്കാണു ദാരുണാന്ത്യം.

റിയാദ് ∙ പുതിയ കമ്പനിയിൽ ജോലിക്കു ചേരാനുള്ള യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയും ഭാര്യയും 3 മക്കളും സൗദിയിൽ അപകടത്തിൽ മരിച്ചു. ബേപ്പൂർ പാണ്ടകശാലകണ്ടി ആലിക്കോയയുടെ മകൻ മുഹമ്മദ് ജാബിർ (46), ഭാര്യ ശബ്ന (36), മക്കളായ ലുത്‌ഫി (11), ലൈബ (6), സഹ (4) എന്നിവർക്കാണു ദാരുണാന്ത്യം. ജുബൈലിൽനിന്നു ജിസാനിലേക്കു കുടുംബ സമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിഷയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിനു പിന്നിൽമറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
17 വർഷമായി ജിദ്ദയിൽ ടൊയോട്ട കമ്പനിയിൽ ജോലിക്കാരനാണു ജാബിർ. അവധിക്കു നാട്ടിലെത്തി ഓഗസ്റ്റ് 26നാണു മടങ്ങിയത്. ഒന്നര മാസം മുൻപാണു ഭാര്യയും മക്കളും സൗദിയിലെത്തിയത്. ലുത്‌ഫി രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ലൈബയും സഹയും ബേപ്പൂർ അൽഫിത്തർ സ്കൂളിലാണു പഠിക്കുന്നത്. ജാബിറിന്റെ മാതാവ്: കൊയപ്പത്തൊടി ഹഫ്സ. കോഴിക്കോട് കാരപ്പറമ്പ് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായിലിന്റെയും ഖദീജയുടെയും മകളാണു ശബ്ന.
English Summary: 5 from a family dies in Saudi accident