പെരിയ: 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി സിബിഐ നടത്തിയ വാദം അംഗീകരിച്ച് 5 പ്രതികളുടെ ജാമ്യാപേക്ഷ മേൽനോട്ടക്കോടതി തള്ളി. Periya murder case, Periya Case, CBI, Crime, Manorama News

കൊച്ചി ∙ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി സിബിഐ നടത്തിയ വാദം അംഗീകരിച്ച് 5 പ്രതികളുടെ ജാമ്യാപേക്ഷ മേൽനോട്ടക്കോടതി തള്ളി.
സിപിഎമ്മിന്റെ ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് (രാജു), സുരേന്ദ്രൻ (വിഷ്ണു സുര), എ.മധു (ശാസ്ത മധു), റെജി വർഗീസ്, എ.ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയത്. ഭരണമുന്നണിയിൽ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കു ജാമ്യം ലഭിച്ചാൽ വിചാരണ തന്നെ അട്ടിമറിക്കപ്പെടുമെന്ന സിബിഐയുടെ ആശങ്ക കോടതി അംഗീകരിക്കുകയായിരുന്നു.
കൊലപാതകത്തിനായുള്ള ഗൂഢാലോചന, കൊല്ലപ്പെട്ടവരുടെ യാത്രാ വിവരങ്ങൾ ചോർത്തി കൈമാറുക, ആയുധങ്ങൾ സമാഹരിച്ചു നൽകുക, പ്രതികൾക്കു വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കം ഉൾപ്പെട്ട രാഷ്ട്രീയ കൊലപാതകത്തിൽ വിചാരണ തീരുംവരെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന നിലപാടാണു സിബിഐക്കുള്ളത്. കേസിലെ സാധാരണക്കാരായ സാക്ഷികളെ ഉന്നതസ്വാധീനമുള്ള പ്രതികൾ സ്വാധീനിക്കുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്.
English Summary: Periya murder case: The court rejected the bail pleas of 5 accused