വ്യവസ്ഥകൾ പാലിച്ചാൽ പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ തയാർ: ഓർത്തഡോക്സ് സഭ
കൊച്ചി ∙ മലങ്കര സഭയിൽ സമാധാനം സ്ഥാപിക്കാനായി, വ്യവസ്ഥകൾ പാലിച്ചാൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ തയാറാണെന്നു ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ അറിയിച്ചു. പള്ളികളിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാംഗങ്ങൾ അടക്കം നൽകിയ ഹർജികൾ | High Court | Manorama News

കൊച്ചി ∙ മലങ്കര സഭയിൽ സമാധാനം സ്ഥാപിക്കാനായി, വ്യവസ്ഥകൾ പാലിച്ചാൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ തയാറാണെന്നു ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ അറിയിച്ചു. പള്ളികളിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാംഗങ്ങൾ അടക്കം നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യത്തിനു മറുപടിയായി ഓർത്തഡോക്സ് സഭ ഇക്കാര്യം അറിയിച്ചത്.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ മലങ്കരയുടെ ഏക കാതോലിക്കായായി അംഗീകരിക്കണം, 1934ലെ സഭാ ഭരണഘടന അംഗീകരിക്കണം, സുപ്രീം കോടതി വിധികൾ പാലിക്കാനും അംഗീകരിക്കാനും തയാറാകണം എന്നീ വ്യവസ്ഥകളാണു മുന്നോട്ടുവച്ചത്.
പാത്രിയർക്കീസിനെ അംഗീകരിക്കുന്നുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് ഓർത്തഡോക്സ് സഭ മറുപടി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു ഹർജികൾ പരിഗണിക്കുന്നത്. പാത്രിയർക്കീസ് പദവിയെ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ നിലവിലുള്ള വ്യക്തി 1934ലെ സഭ ഭരണഘടന അനുസരിച്ച് അഭിഷിക്തനല്ലെന്നും ഹർജിക്കാർ നേരത്തെ അറിയിച്ചിരുന്നു. ഹർജികൾ 16നു പരിഗണിക്കാൻ മാറ്റി.
Content Highlight: Malankara Orthodox Syrian Church, Jacobite Syrian Church, High Court