ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞവർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്. കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ | Alappuzha political murders | Manorama News

ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞവർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്. കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ | Alappuzha political murders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞവർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്. കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ | Alappuzha political murders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ...

രൺജീതിന്റെ വീട്ടിൽനിന്ന്

ADVERTISEMENT

ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞവർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്. 

കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ രൺജീതും ലിഷയും പ്രണയത്തിലായത്. വ്യത്യസ്ത മതസ്ഥരായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. 16 വർഷത്തിനപ്പുറം ജീവിതത്തിൽ കൂട്ടുകാരനെ എന്നേക്കുമായി നഷ്ടപ്പെട്ട ലിഷയോടു പലരും പറഞ്ഞു– ‘കരയരുത്, കുട്ടികൾ തളരും.’ ലിഷ തലകുലുക്കി കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും പ്രിയപ്പെട്ടവന്റെ ജീവനില്ലാത്ത ശരീരമെത്തിയപ്പോൾ അലറിക്കരഞ്ഞു. 

(1) ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ ലിഷ, അമ്മ വിനോദിനി, മകൾ ഭാഗ്യ, രൺജീതിന്റെ സഹോദരൻ അഭിജിത്ത്.

‘‘രാഷ്ട്രീയം എനിക്കു പേടിയായിരുന്നു. ചേട്ടൻ പാർട്ടി മീറ്റിങ്ങിനു പോകുമ്പോൾ ഞാൻ തുടരെത്തുടരെ വിളിക്കും. ഉടുമ്പ് അള്ളിപ്പിടിക്കുന്നതുപോലെ നീയവനെ ഇങ്ങനെ പിടിച്ചുവയ്ക്കാതെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ അത്രയ്ക്കു പേടിയായിരുന്നു എനിക്ക്. ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ..’’ ലിഷയുടെ വാക്കുകൾ. 

രൺജീതിന്റെ നിഴലായിരുന്നു അഞ്ചാം ക്ലാസുകാരിയായ ഇളയ മകൾ ഹൃദ്യ. ‘കുഞ്ചാ’ എന്ന വിളി കേട്ടാൽ എന്തിനാണെന്നു മനസ്സിലാകും. ഓടിച്ചെന്ന് ഫോൺ എടുത്തുകൊടുക്കും; അല്ലെങ്കിൽ പത്രം എടുത്തുകൊടുക്കും. കൺമുന്നിലിട്ട് അച്ഛനെ വെട്ടിവീഴ്ത്തുന്നതു കാണേണ്ടി വന്ന അവൾ പനിയുടെ ക്ഷീണത്തിൽ കണ്ണടയ്ക്കാൻ ശ്രമിക്കുന്നു; അച്ഛന്റെ മുഖം ഉള്ളിൽ തെളിഞ്ഞു ഞെട്ടിയുണരുന്നു. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണു ഹൃദ്യ പുറത്തേക്കു ചെന്നത്. ചോരയിൽ കുളിച്ചുകിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന കുറെപ്പേരെയുമാണു കണ്ടത്. ഓടി അച്ഛന്റെ അടുത്തേക്കുചെന്ന അവളുടെ കഴുത്തിലും അവർ കത്തിവച്ചു ഭീഷണിപ്പെടുത്തി. 

ADVERTISEMENT

ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ ഭാഗ്യയ്ക്കു വരയ്ക്കാനിഷ്ടമാണ്. വീടിന്റെ ചുവരിൽ വരച്ചാലും ‘ഉണ്ണിക്കുട്ടനെ’ അച്ഛൻ വഴക്കു പറയുമായിരുന്നില്ല; ചായമിടാൻ കൂടെച്ചേരും. ഭാഗ്യയുടെ നൃത്തം ഫെബ്രുവരി 5നു മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ ട്യൂഷനു പോകുമ്പോൾ ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. 

അമ്മയുടെ ക‌ൺമുന്നിലാണ് മകൻ വെട്ടേറ്റു പിടഞ്ഞത്. തടയാൻ ചെന്ന വിനോദിനിയുടെ മുതുകത്ത് അക്രമികളിലൊരാൾ കത്തികൊണ്ടു വരഞ്ഞു. ഒരമ്മയും ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടവരരുതെന്നാണ് വിനോദിനിയുടെ പ്രാർഥന. ‘‘മോൻ വന്നോ ? എനിക്ക് അവന്റെ കൂടെ ഇരിക്കണം. അവനെ കൊണ്ടുവരാൻ ഞാനും വരാം’’ – വിനോദിനി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 

ബാപ്പ വരുമെന്ന് എല്ലാവരും പറഞ്ഞു... പക്ഷേ

ഷാനിന്റെ വീട്ടിൽനിന്ന്

ADVERTISEMENT

ഫൻസില ബികോം അവസാന വർഷം പഠിക്കുമ്പോഴായിരുന്നു ഷാനുമായുള്ള വിവാഹം. പരിമിത ജീവിത സാഹചര്യങ്ങളിൽ വളർന്ന ഷാനിനെ പിതാവ് ‌ഓട്ടോ ഓടിച്ചാണു പഠിപ്പിച്ചത്. എറണാകുളം ലോ കോളജിൽ എൽഎൽബി പഠിച്ചെങ്കിലും കൂടുതലിഷ്ടം ബിസിനസ് ആയിരുന്നു. ലോൺ എടുത്തും മറ്റും പലതും തുടങ്ങിയെങ്കിലും വലിയ വിജയമുണ്ടായില്ല. കടങ്ങളുണ്ട്. പരിമിത സാഹചര്യങ്ങൾക്കു നടുവിലായിരുന്നു ജീവിതമെങ്കിലും ഷാൻ അതൊന്നും അറിയിച്ചിട്ടില്ലെന്നു ഫൻസില പറയുന്നു. ‘‘മക്കളെ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല. കർട്ടന്റെ കട നടത്തിയിരുന്നു. ആരു കൈനീട്ടിയാലും കടം വാങ്ങിയാണെങ്കിലും സഹായിക്കും. എല്ലാവരെയും വിശ്വസിക്കുമായിരുന്നു.’’ 

‘‘ശനിയാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വന്നിട്ട് നാലുമണിയോടെയാണ് ഇക്ക പോയത്. ഏഴായപ്പോൾ ഞാൻ വിളിച്ചു. വേഗം വരാമെന്നുപറഞ്ഞ് ഫോൺ വച്ചു. ഇക്ക ഓടിച്ചിരുന്ന വണ്ടി ആക്സിഡന്റ് ആയി എന്നുപറഞ്ഞുള്ള ഫോൺ കോളാണു രാത്രി വന്നത്. വീട്ടിലേക്കു വരുന്നവഴി സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഇക്കയുടെ കൈക്കു പരുക്കു പറ്റിയെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഇക്ക ആശുപത്രിയിൽനിന്നു വരുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരമാണ്. വീട്ടിലെത്തിക്കുന്നതുവരെ ഇക്ക മരിച്ച വിവരം ആരും എന്നോടും ഉമ്മയോടും പറഞ്ഞിരുന്നില്ല.’’ ഷാനിന്റെ ഉമ്മ റഹീമ ബീവിയുടെ ചുമലിൽ ചാഞ്ഞ് കരച്ചിലടങ്ങാതെ ഫൻസില പറയുന്നു. 

മണ്ണഞ്ചേരിയിൽ കൊലചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ ഭാര്യ ഫൻസിലയും മകൾ ഹിബ ഫാത്തിമയും.

ഇനി വാപ്പയെ കാണാനാവില്ലെന്നു നഴ്സറിയിൽ പഠിക്കുന്ന ഫിദ ഫാത്തിമ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ‘‘എല്ലാ ആഴ്ചയും ബാപ്പ ഞങ്ങളെ കറങ്ങാൻ കൊണ്ടുപോകുമായിരുന്നു. കുറച്ചുനാളായി എങ്ങും പോകാൻ പറ്റിയിട്ടില്ല. ഞായറാഴ്ച ലുലു മാളിൽ കൊണ്ടുപോകാമെന്നു പറഞ്ഞിട്ടാണ് ശനിയാഴ്ച പോയത്. രാത്രി ബാപ്പ വന്നില്ല. വണ്ടി അപകടത്തിൽപെട്ടെന്ന് ഉമ്മ പറഞ്ഞു. പിന്നെ വീട്ടിൽ നിറച്ച് ആളുകൾ വന്നു. ബാപ്പ വരുമെന്ന് എല്ലാവരും പറഞ്ഞു. കണ്ണുതുറന്നു നോക്കാത്ത ബാപ്പയെയാണ് പിന്നെ കണ്ടത്.’’ 

‘‘ഞങ്ങൾ കരയുന്നതു ബാപ്പയ്ക്ക് ഇഷ്ടമല്ല.’’ ആറാം ക്ലാസുകാരിയായ മൂത്തമകൾ ഫിബ ഫാത്തിമ പറഞ്ഞു. ‘‘എന്റെ സങ്കടം ഒരു കുട്ടിക്കും ഉണ്ടാവല്ലേയെന്നു മാത്രമാണ് പടച്ചോനോടു പ്രാർഥിക്കുന്നത്’’– അവൾ പറഞ്ഞു. 

English Summary: Alappuzha political murders - K.S. Shan and Renjith Sreenivasan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT