വിള ഇൻഷുറൻസ്: റജിസ്ട്രേഷൻ 31ന് അകം
പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ 31ന് അകം റജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽക്കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും...Pradhan Mantri Fasal Bima Yojana, Pradhan Mantri Fasal Bima Yojana manorama news

തിരുവനന്തപുരം ∙ പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ 31ന് അകം റജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽക്കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണു വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ്, മാവ്, തക്കാളി, ചെറു ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയാണ് .
പദ്ധതികളിൽ ചേരാൻ അക്ഷയ / സിഎസ്‌സി കേന്ദ്രങ്ങൾ, അംഗീകൃത മൈക്രോ ഇൻഷുറൻസ് ഏജന്റുമാർ / ബ്രോക്കിങ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെടാം. www.pmfby.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടും ചേരാം. അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, നികുതി /പാട്ട ചീട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം. വായ്പ എടുത്തിട്ടുള്ള കർഷകരെ ആ ബാങ്കുകൾക്കു തന്നെ പദ്ധതിയിൽ ചേർക്കാം. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടാം.
English Summary: Crop insurance registration