ചെന്നൈ ∙ സാഹിത്യകൃതികളെ വെള്ളിത്തിരക്കാഴ്ചയാക്കി മലയാള സിനിമയ്ക്ക് നവഭാവുകത്വം സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവനു (94) വിട. ഇന്നലെ പുലർച്ചെ കോയമ്പേട് ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി... KS Sethumadhavan, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙  സാഹിത്യകൃതികളെ വെള്ളിത്തിരക്കാഴ്ചയാക്കി മലയാള സിനിമയ്ക്ക് നവഭാവുകത്വം സമ്മാനിച്ച  വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവനു (94) വിട. ഇന്നലെ പുലർച്ചെ കോയമ്പേട് ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

ഉൾക്കാമ്പും വൈവിധ്യവുമുള്ള പ്രമേയങ്ങളുമായി അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയ്ക്കു ദിശാബോധം നൽകിയ സംവിധായകനാണു സേതുമാധവൻ. ‘ജ്ഞാനസുന്ദരി’ (1961) മുതൽ ‘വേനൽക്കിനാവുകൾ’ (1991) വരെ 56 മലയാള ചിത്രങ്ങൾ. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള ഭാഷകളിൽ കൂടിയായി മൊത്തം 69 ചിത്രങ്ങൾ.

ADVERTISEMENT

മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ ചലച്ചിത്രമാക്കിയത് സേതുമാധവനാണ്– 37 എണ്ണം. 

പാലക്കാട് കുരുക്കൾപാടം സുബ്രഹ്‌മണ്യത്തിന്റെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച സേതുമാധവന്റെ ബാല്യം ചെന്നൈയിലായിരുന്നു. അച്ഛന്റ മരണത്തോടെ പാലക്കാട്ടേക്കു മടങ്ങി. 

ADVERTISEMENT

സിനിമയിൽ സജീവമായതോടെ വീണ്ടും ചെന്നൈയിൽ സ്ഥിരതാമസമാക്കി. ഭാര്യ: തൃശൂർ വലപ്പാട് വാലിപ്പറമ്പിൽ വത്സല. മക്കൾ: സോനുകുമാർ (ന്യൂസീലൻഡ്), ഉമ (ദുബായ്), സന്തോഷ് (പരസ്യ–ഡോക്യുമെന്ററി നിർമാതാവും സംവിധായകനും). മരുമക്കൾ: ശോഭ, ഇ.വി.എസ്. രമണൻ, നവീന.

പത്തു ദേശീയ പുരസ്കാരങ്ങൾ

ADVERTISEMENT

‘മറുപക്ക’ത്തിലൂടെ (1990) മികച്ച ചിത്രത്തിനുള്ള സുവർണ കമലം ആദ്യമായി തമിഴിലെത്തിച്ചതു സേതുമാധവനാണ്. മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. ‘ഓടയിൽനിന്ന്’ (1965), ‘അടിമകൾ’ (1969), ‘കരകാണാക്കടൽ’ (1971), ‘പണിതീരാത്ത വീട്’ (1972), ‘നമ്മവർ’ (തമിഴ്– 1994), ‘സ്‌ത്രീ’ (തെലുങ്ക്-1995) എന്നിവ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ‘അച്‌ഛനും ബാപ്പയും’ (1972) മികച്ച ദേശീയോദ്‌ഗ്രഥന ചിത്രത്തിനും ‘ഓപ്പോൾ’ (1980) മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരം നേടി.

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം 3 വർഷം തുടർച്ചയായി നേടി – ‘അരനാഴിക നേരം’ (1970), ‘കരകാണാക്കടൽ’ (1971), ‘പണിതീരാത്ത വീട്’ (1972); ‘ഓപ്പോളി’ലൂടെ (1980) നാലാമതും മികച്ച സംവിധായകനായി. 2009 ൽ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു.

English Summary: Legendary filmmaker K S Sethumadhavan passes away