വഴികൾ വെട്ടിത്തെളിച്ച്
സേതുമാധവന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘കണ്ണുംകരളും’ എന്ന സിനിമയിൽ ബാബു എന്ന കുട്ടിയെ പാമ്പുകടിക്കുന്ന രംഗം കണ്ട് തിയറ്ററിൽ കരഞ്ഞ് ബോധംകെട്ടുവീണ സ്ത്രീകളേറെ. അന്ന’യും ‘മണവാട്ടി’യും ‘ദേവി’യും ‘നിത്യകന്യക’യും ‘പണിതീരാത്ത വീടു’മൊക്കെ കാണാൻ സ്ത്രീ പ്രേക്ഷകരുടെ നീണ്ട നിര അന്ന് തിയറ്ററിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. KS Sethumadhavan, Kerala

സേതുമാധവന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘കണ്ണുംകരളും’ എന്ന സിനിമയിൽ ബാബു എന്ന കുട്ടിയെ പാമ്പുകടിക്കുന്ന രംഗം കണ്ട് തിയറ്ററിൽ കരഞ്ഞ് ബോധംകെട്ടുവീണ സ്ത്രീകളേറെ. അന്ന’യും ‘മണവാട്ടി’യും ‘ദേവി’യും ‘നിത്യകന്യക’യും ‘പണിതീരാത്ത വീടു’മൊക്കെ കാണാൻ സ്ത്രീ പ്രേക്ഷകരുടെ നീണ്ട നിര അന്ന് തിയറ്ററിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
അക്കാലത്ത് മലയാറ്റൂരിന്റെ ‘യക്ഷി’ സിനിമയാക്കിയത് അസാമാന്യ ധീരതയായിരുന്നു. നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആകർഷകമായ മുഖം സിനിമാസ്വാദകരിൽ സൗന്ദര്യം പടർത്തിനിൽക്കുമ്പോഴാണ് മുഖത്തിന്റെ ഒരുവശം കരിഞ്ഞുവികൃതമായ നിലയിൽ സത്യനെ ‘യക്ഷി’യിൽ നായകനായി അവതരിപ്പിച്ചത്.
‘ചുക്ക്’, ‘അരനാഴികനേരം’, ‘അനുഭവങ്ങൾ പാളിച്ചകൾ,’ ‘ചുവന്ന സന്ധ്യകൾ’,‘പണിതീരാത്തവീട്’, ‘ഓടയിൽനിന്ന്’, ‘കടൽപ്പാലം’, ‘അച്ഛനും ബാപ്പയും’, ‘പുനർജന്മം’ തുടങ്ങിയ ചിത്രങ്ങൾ സമൂഹത്തിന്റെ ശരിതെറ്റുകൾ പരിശോധിക്കാനുള്ള ശ്രമംകൂടിയായിരുന്നു. അച്ഛന്റെയും മകന്റെയും വേഷത്തിൽ വരുന്ന സത്യന്റെ അഭിനയം കടൽപ്പാലത്തെ വിജയമാക്കിമാറ്റാൻ ഏറെ സഹായിച്ചു.
ആഖ്യാനരീതിയുടെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായ അദ്ദേഹത്തിന്റെ ചിത്രമാണ് ‘കൽപന’. ഒരു തീവണ്ടിമുറിയിൽ ചില കഥാപാത്രങ്ങളെ പരിചയപ്പെടുന്ന പ്രേക്ഷകൻ സിനിമതീരുമ്പോളറിയുന്നു, ഒരുയാത്രക്കാരൻ തുറന്നുവായിച്ച പുസ്തകത്തിലെ കഥയായിരുന്നു അതുവരെക്കണ്ടതെന്ന്. വ്രണിത ദാമ്പത്യത്തിന്റെ ദുരന്തകഥ പറയുന്ന ‘വാഴ്‌വേമായ’വും മരണശയ്യയിൽ നാളെണ്ണിക്കഴിയുന്ന വൃദ്ധനെ നായികാനായകനാക്കാൻ ധൈര്യപ്പെട്ട ‘അരനാഴികനേര’വും ശ്രദ്ധേയമായി.
‘ദ് വിസിറ്റ്’ എന്ന ഇംഗ്ലിഷ് ചിത്രത്തെ ഉപജീവിച്ചു തയാറാക്കിയ ‘ഒരു പെണ്ണിന്റെ കഥ’യും മികച്ച സിനിമയിലേക്കുള്ള മലയാള സിനിമയുടെ വളർച്ചയുടെ ഭാഗമാണ്.
ഒരു ചലച്ചിത്രകാരന്റെ സൃഷ്ടിരഹസ്യങ്ങളിലേക്ക് കണ്ണുപായിക്കുന്ന ആദ്യ ചലച്ചിത്രമെന്ന പ്രത്യേകത കെ.സുരേന്ദ്രന്റെ നോവൽ ദൃശ്യവൽക്കരിച്ച ്‘ദേവി’ക്കുണ്ട്. ഫ്ലാഷ്ബാക്കുകളിലൂടെയുള്ള പ്രതിപാദനത്തിലൂടെ ‘കലിയുഗ’വും ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ കഥ പറഞ്ഞ ‘ചട്ടക്കാരി’യും പുതുമകൾ കൊണ്ടു ശ്രദ്ധിക്കപ്പെട്ടു.
English Summary: KS Sethumadhavan, movies