ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി, 10 കോടി രൂപ വരെ വായ്പ എടുത്തവരുടെ പലിശ പൂർണമായി എഴുതിത്തള്ളും. 2 കോടി രൂപ വരെ വായ്പയെടുത്ത വ്യവസായികൾക്കു മുതലിന്റെ 50% തുക തിരിച്ചടച്ചു ബാധ്യത തീർക്കാം. 2 കോടി മുതൽ 10 കോടി രൂപ വരെ വായ്പ എടുത്തവർ 60% തുക തിരിച്ചടയ്ക്കണം. ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായി 500 കോടിയോളം രൂപ എഴുതിത്തള്ളേണ്ടി വരും.

2020 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കാണ് ഇളവു ലഭിക്കുക. ഫോർമുലയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചടവ് നിർദേശം സമർപ്പിക്കാൻ ബാങ്കുകൾക്ക് ഫെബ്രുവരി 28 വരെ സമയം നൽകും. ഈ സമയത്തിനുള്ളിൽ ആദ്യ ഗഡുവായി 10% തുക അടയ്ക്കണം. നിർദേശം അംഗീകരിച്ചതിനു ശേഷം ഒരു വർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി. കശുവണ്ടി ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്ന വ്യവസായികളെക്കൂടി ആനുകൂല്യങ്ങൾക്കുള്ള പരിധിയിൽ ഉൾപ്പെടുത്തി.

കടക്കെണിയിലായ സ്വകാര്യ കശുവണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ പാക്കേജ് തയാറാക്കാനുള്ള നടപടികൾക്ക് 2019ലാണു സർക്കാർ തുടക്കം കുറിച്ചത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കു രൂപം നൽകാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ, സർക്കാർ പ്രതിനിധി, വ്യവസായികളുടെ പ്രതിനിധി എന്നിവരുൾപ്പെട്ട സമിതിയെ നിയോഗിച്ചു. മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

English Summary: Kerala Govt package for private cashew industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com