തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഡിജിറ്റൽ രൂപത്തിൽ പുതുതായി പുറത്തിറക്കുന്ന ഉത്തരവുകളും സർക്കുലറുകളും ഉൾപ്പെടെയുള്ള രേഖകളുടെ പ്രിന്റൗട്ട് എടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഒപ്പിനൊപ്പം ഇനി ശരി ചിഹ്നം ഉണ്ടാകില്ല. ഒറിജിനൽ ഡിജിറ്റൽ രേഖയിൽ മാത്രമാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഡിജിറ്റൽ രൂപത്തിൽ പുതുതായി പുറത്തിറക്കുന്ന ഉത്തരവുകളും സർക്കുലറുകളും ഉൾപ്പെടെയുള്ള രേഖകളുടെ പ്രിന്റൗട്ട് എടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഒപ്പിനൊപ്പം ഇനി ശരി ചിഹ്നം ഉണ്ടാകില്ല. ഒറിജിനൽ ഡിജിറ്റൽ രേഖയിൽ മാത്രമാകും ഡിജിറ്റൽ ഒപ്പിന്റെ വിശദാംശങ്ങൾ ഉണ്ടാവുക.

സർക്കാർ സംവിധാനത്തിൽ ഫയൽ നീക്കത്തിന് ഉപയോഗിക്കുന്ന ഇ –ഓഫിസിന്റെ ഏറ്റവും പുതിയ പതിപ്പിൽ വന്ന മാറ്റത്തെ തുടർന്നാണിത്. ഇക്കാര്യം വിശദീകരിച്ച് ഐടി വകുപ്പ് എല്ലാ വകുപ്പു സെക്രട്ടറിമാർക്കും സർക്കുലർ അയച്ചു. ഭാവിയിൽ സർക്കാർ വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകളിലും രേഖകളിലും ടിക് ചിഹ്നമോ ഏതെങ്കിലും നിറമോ ഉണ്ടാകില്ലെന്നും ഐടി വകുപ്പ് വ്യക്തമാക്കി.

ADVERTISEMENT

പിഡിഎഫ് രൂപത്തിലുള്ള രേഖയുടെ ആധികാരികത ഉറപ്പാക്കാൻ അഡോബി അക്രോബാറ്റ് റീഡർ മുഖേന സിഗ്‌നേച്ചർ സ്റ്റാറ്റസും സിഗ്‌നേച്ചർ പാനലും ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടിവരും. പ്രിന്റൗട്ടിൽ ടിക് ചിഹ്നം കാണാത്തതു സംബന്ധിച്ച് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സംശയത്തിലാകുന്ന സാഹചര്യത്തിലാണു സർക്കുലർ. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാനുള്ള വിശദമായ മാർഗനിർദേശം ഐടി വകുപ്പ് പിന്നീടു പുറത്തിറക്കും.

English Summary: Digital Order: Tick Symbol