ADVERTISEMENT

ആലുവ∙ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 3 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി മോഫിയയുടെ മാതാപിതാക്കൾ. കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും മകളുടെ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഇൻസ്പെക്ടർ സുധീറിന് എതിരെ വകുപ്പുതല നടപടി മാത്രം പോരെന്നും എടയപ്പുറം കക്കാട്ടിൽ ദിൽഷാദും ഭാര്യ ഫാരിസയും പറഞ്ഞു. ഇതിനെതിരെ കോടതിയെയും മുഖ്യമന്ത്രിയെയും സമീപിക്കും.

‘ഭർതൃവീട്ടിൽ മോഫിയ ക്രൂര പീഡനത്തിന് ഇരയായെന്നു കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഭർത്താവ് സുഹൈലിനെയും ഉമ്മ റുഖിയയെയും പിതാവ് യൂസഫിനെയും മാത്രമാണു പ്രതികളാക്കിയത്. മറ്റു 2 കുടുംബാംഗങ്ങൾക്കു കൂടി പീഡനത്തിൽ പങ്കുണ്ടെങ്കിലും ഒഴിവാക്കി. റുഖിയയയ്ക്കും യൂസഫിനും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കും’. അവർ പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിനെ കേസിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകി.

English Summary: Mofiya Parveen suicide case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com