ലോക്ഡൗൺ ഇല്ല, നിയന്ത്രണം കൂട്ടും; വാരാന്ത്യ ലോക്ഡൗൺ, രാത്രി കർഫ്യൂ പരിഗണനയിൽ
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമെന്നും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ, യുഎസിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധ്യക്ഷ്യം വഹിച്ചു. | COVID-19 | Manorama News
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമെന്നും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ, യുഎസിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധ്യക്ഷ്യം വഹിച്ചു. | COVID-19 | Manorama News
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമെന്നും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ, യുഎസിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധ്യക്ഷ്യം വഹിച്ചു. | COVID-19 | Manorama News
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമെന്നും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ, യുഎസിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധ്യക്ഷ്യം വഹിച്ചു.
ഏതെല്ലാം മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അതിന്റെ രീതി എങ്ങനെയാകണമെന്നും ഇന്നു വൈകിട്ടു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കുമെങ്കിലും സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. രാത്രികർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഏർപ്പെടുത്തണമോയെന്നും കോളജുകൾ അടയ്ക്കണമോയെന്നും ചർച്ച ചെയ്യും.
കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതു തടയാൻ കർശന നടപടി ഉണ്ടാകും. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ അതതു ജില്ലയിലെ കോവിഡ് സാഹചര്യം മന്ത്രിസഭയിൽ വിശദീകരിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണ്. നിലവിൽ വെന്റിലേറ്റർ, ഓക്സിജൻ സൗകര്യങ്ങൾ തൃപ്തികരമാണ്.
രക്തത്തിലെ ഓക്സിജന്റെ അളവു കുറയുകയോ മറ്റു ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ കോവിഡ് ബാധിതർ ആശുപത്രിയിൽ എത്തുന്നുള്ളൂ എന്നും യോഗം വിലയിരുത്തി.
34,199 പേർക്ക് കോവിഡ്; ടിപിആർ 37.18%
കേരളത്തിൽ ഇന്നലെ 34,199 പേർ കോവിഡ് പോസിറ്റീവായി. 91,983 സാംപിളുകളുടെ ഫലമാണിത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 37.18%. ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണിത്. നിലവിൽ 1,68,383 പേരാണു കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3.2% മാത്രമാണ് ആശുപത്രികളിൽ കഴിയുന്നത്. 8193 പേർ കോവിഡ് മുക്തരായി. 49 കോവിഡ് മരണങ്ങൾ ഇന്നലെ സ്ഥിരീകരിച്ചു. ആകെ മരണം 51,160. ഇന്നലെ ഏറ്റവുമധികം പേർ പോസിറ്റീവായത് എറണാകുളം ജില്ലയിലാണ്– 5953 പേർ. തിരുവനന്തപുരം ജില്ലയിൽ 5684 പേർ പോസിറ്റീവായി.
54 പേർക്കു കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 54 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം (12), കോഴിക്കോട് (10), മലപ്പുറം (7), തൃശൂർ (6), കോട്ടയം (5), തിരുവനന്തപുരം (3), പാലക്കാട് (3), കൊല്ലം (2), ആലപ്പുഴ (2), വയനാട് (1), കണ്ണൂർ (1) ജില്ലകളിലാണിത്. 2 പേർ മറ്റു സംസ്ഥാനക്കാരാണ്.
കൊല്ലത്തു നിയന്ത്രണം കൂട്ടി; ചടങ്ങുകൾ റജിസ്റ്റർ ചെയ്യണം
കൊല്ലം ∙ കോവിഡ് പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതായി പൊലീസും ആരോഗ്യവകുപ്പും ഉറപ്പുവരുത്തണമെന്നു കലക്ടർ അഫ്സാന പർവീൺ നിർദേശം നൽകി. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, പാർട്ടി ഹാളുകൾ എന്നിവ ഫെബ്രുവരി 15 വരെ അടച്ചു. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫിസർക്കു ചുമതല നൽകി.
English Summary: No lockdown but restrictions will be tightened to reduce covid