തിരിച്ചടിയേറ്റത് എൻഐഎ ഏറ്റെടുത്ത ആദ്യ കേസിൽ
കോഴിക്കോട് ∙ ഇരട്ട ബോംബ് സ്ഫോടനങ്ങൾ കോഴിക്കോട് നഗരത്തെ നടുക്കിയത് 2006 മാർച്ച് 3ന് ആണ്. ഉച്ചയ്‌ക്കു 12.40നും 1.05നും ഇടയിലായിരുന്നു 2 സ്ഫോടനങ്ങൾ ഉണ്ടായത്. 2 പൊലീസുകാർക്കും 2 പോർട്ടർമാർക്കും നിസ്സാര പരുക്കു പറ്റി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പൊലീസ് ജനങ്ങളെ കൃത്യസമയത്ത് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷനു പിന്നിൽ 12.40ന് ആയിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടനം നടക്കുമ്പോൾ മാവൂർ റോഡിൽ വൻ തിരക്കായിരുന്നു. ശബ്‌ദം കേട്ടതോടെ ജനം ചിതറിയോടി. സമീപത്തെ ഹോട്ടലിന്റെ ജനാലച്ചില്ലുകൾ തകർന്നു. അടുത്തുള്ള പരസ്യ ബോർഡിലും ചീളുകൾ തറച്ച് തുളകൾ വീണു.
നഗരത്തിലെ ഗതാഗതം താറുമാറായി. മൊഫ്യൂസിൽ സ്‌റ്റാൻഡിൽ അടുത്ത സ്‌ഫോടനം നടക്കുമെന്നു നേരത്തെ സന്ദേശമുണ്ടായതിനാൽ പൊലീസ് സംഘമെത്തി. നിമിഷങ്ങൾക്കകം സ്‌റ്റാൻഡ് ഒഴിപ്പിച്ചു.പരിശോധന നടത്തുന്നതിനിടെയാണു ബാഗിൽ സ്ഫോടക വസ്തു കണ്ടെത്തുന്നതും പൊട്ടിത്തെറിക്കുന്നതും.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു. എറണാകുളം കലക്‌ടറേറ്റ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിനിടെ ഓഗസ്‌റ്റിൽ കണ്ണൂർ സ്വദേശി അബ്‌ദുൽ ഹലീം കൊച്ചി പൊലീസിന്റെ പിടിയിലായതാണു കേസിൽ വഴിത്തിരിവായത്. സ്‌ഫോടനത്തിൽ പങ്കുണ്ടെന്നു സമ്മതിച്ച ഹലീം തടിയന്റവിട നസീറിന്റെ പങ്ക് വെളിപ്പെടുത്തിയതിനെ തുടർന്നാണു നസീറിനെ കേസിൽ ഒന്നാം പ്രതിയാക്കിയത്. കണ്ണൂരിൽ മദ്രസ അധ്യാപകനായിരുന്ന പാനൂർ സ്വദേശി അസർ, കണ്ണൂർ തയ്യിൽ സഫ്‌നാസിൽ ഷഫാസ്, കടമ്പൂർ കരിപ്പായി പുതിയപുരയിൽ അബ്‌ദുൽ ജലീൽ, യൂസഫ്, ഷമ്മി ഫിറോസ് എന്നിവരായിരുന്നു മറ്റു പ്രതികൾ. കോഴിക്കോടു ജില്ലാ ജയിലിലുണ്ടായിരുന്ന ഹലീമിനെ മൂന്നാം പ്രതിയുമാക്കി. കോഴിക്കോട്ടെ ബസ് സ്‌റ്റാൻഡുകളിൽ ബോംബ് സ്‌ഥാപിച്ചതു തടിയന്റവിട നസീറാണെന്നാണു ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തിയത്. ബോംബ് നിർമിച്ചു നൽകിയത് അബ്‌ദുൽ ഹലീമാണെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി..
അന്വേഷണം 2009 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. എൻഐഎ കേരളത്തിൽ നിന്ന് ഏറ്റെടുത്ത ആദ്യത്തെ കേസ് ആയിരുന്നു ഇത്. 2010 ൽ കുറ്റപത്രം സമർപ്പിച്ചു. മുഖ്യ പ്രതികൾക്കു കളമശേരിയിൽ ബസ് കത്തിച്ചതുമായും എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനവുമായും അടുത്തബന്ധമുണ്ടെന്നും എൻഐഎ റിപ്പോർട്ട് നൽകി.
ഒന്നാം പ്രതി തടിയന്റവിട നസീർ(35), നാലാം പ്രതി ഷഫാസ് (26) എന്നിവർ കുറ്റക്കാരാണെന്ന് 2011 ൽ എൻഐഎ പ്രത്യേക കോടതി കണ്ടെത്തി. 3 ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയുമാണു നസീറിനു വിധിച്ചത്. ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണു ഷഫാസിനു വിധിച്ചത്. വിധിക്കെതിരെ നസീറും ഷഫാസും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി അനുവദിച്ചത്.
English Summary: Kerala HC acquits Nazeer, others in Kozhikode twin blasts case