ചേർപ്പ് (തൃശൂർ) ∙ പനമ്പു കൊണ്ടു മറച്ച കുടിലിനു മുന്നിൽ ദേശീയപതാക ഉയർത്തുമ്പോൾ അമ്മിണിയും പേരക്കുട്ടികളും കരുതിയില്ല, തങ്ങൾക്കു നേരെ കരുതലിന്റെ കരങ്ങളും ഉയരാൻ പോകുകയാണെന്ന്. റിപ്പബ്ലിക് ദിനത്തിൽ ഇവർ ദേശീയപതാക ഉയർത്തി അഭിവാദ്യം ചെയ്യുന്നതിന്റെ വിഡിയോ തരംഗമായി മാറിയതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർപ്പ് (തൃശൂർ) ∙ പനമ്പു കൊണ്ടു മറച്ച കുടിലിനു മുന്നിൽ ദേശീയപതാക ഉയർത്തുമ്പോൾ അമ്മിണിയും പേരക്കുട്ടികളും കരുതിയില്ല, തങ്ങൾക്കു നേരെ കരുതലിന്റെ കരങ്ങളും ഉയരാൻ പോകുകയാണെന്ന്. 

റിപ്പബ്ലിക് ദിനത്തിൽ ഇവർ ദേശീയപതാക ഉയർത്തി അഭിവാദ്യം ചെയ്യുന്നതിന്റെ വിഡിയോ തരംഗമായി മാറിയതിനു പിന്നാലെ സഹായവാഗ്ദാനങ്ങൾ പ്രവഹിക്കുകയാണ്. സംവിധായകൻ മേജർ രവി അമ്മിണിയുടെ മകൾ സൗമ്യയെ ഫോണിൽ വിളിച്ച് വീടു പുതുക്കിപ്പണിയാൻ സഹായം വാഗ്ദാനം ചെയ്തു. മറ്റനേകം പേരും സഹായസന്നദ്ധത അറിയിച്ചു. 

ADVERTISEMENT

കുടിലിനു മുന്നിൽ ചെറുചേനം വെള്ളുന്നപ്പറമ്പിൽ വിജയന്റെ ഭാര്യ അമ്മിണിയും (69) കൊച്ചുമക്കളായ വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷ്മി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവരും ചേർന്നാണു മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയർത്തിയത്.

റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സിഎൻഎൻ സ്കൂളിലെ പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാർ വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. പതാക ഉയർത്തുന്നതിന്റെ വിഡിയോ അയച്ചു നൽകാൻ അധ്യാപിക സുഷമ ക്ലാസ് ഗ്രൂപ്പിൽ നിർദേശിക്കുകയും ചെയ്തു. 

ADVERTISEMENT

ഇതനുസരിച്ച് 9ാം ക്ലാസ് വിദ്യാർഥിയായ വിവേക് ആണു വീട്ടിൽ പതാക ഉയർത്താൻ മുൻകൈ എടുത്തത്. അമ്മൂമ്മ അമ്മിണി പതാക ഉയർത്തിയപ്പോൾ കൊച്ചുമകൾ വിസ്മയ അതു ഫോണിൽ പകർത്തി.

English Summary: Viral flag hoisting, helping hands for family

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT