വരയാടിനെ കാണാൻ വരി നിൽക്കേണ്ട; ഇനി ടിക്കറ്റ് ഓൺലൈൻ വഴി
മൂന്നാർ ∙ വരയാടിനെ കാണാൻ ഇനി വരി നിൽക്കേണ്ട. പ്രജനനകാലത്തിനു ശേഷം ഏപ്രിലിൽ ഇരവികുളം ഉദ്യാനം തുറക്കുന്നതോടെ ഇവിടേക്കു പ്രവേശനത്തിനു സഞ്ചാരികൾക്കു ടിക്കറ്റുകൾ ഓൺലൈനായി മുൻകൂർ ബുക്ക് ചെയ്യാം.

നിലവിൽ 25% ടിക്കറ്റുകളാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. ബാക്കി പ്രവേശനകവാടമായ അഞ്ചാംമൈലിലെയും മൂന്നാറിൽ വൈൽഡ്‌ലൈഫ് വാർഡന്റെ ഓഫിസിലെയും കൗണ്ടറുകൾ വഴിയാണു നൽകിയിരുന്നത്. ഇനി ഈ കൗണ്ടറുകൾ പ്രവർത്തിക്കില്ല. www.eravikulamnationalpark.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ചാംമൈലിലെത്തി അവിടത്തെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതോടെ പ്രവേശന അനുമതി ലഭിക്കും. ഒരു ദിവസം 2880 പേർക്കാണു പ്രവേശനം. ആദ്യഘട്ടത്തിൽ മൂന്നാറിനു സമീപം പെരിയവരൈ, മറയൂർ റൂട്ടിൽ ചട്ടമൂന്നാർ എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിച്ച് സഞ്ചാരികൾക്ക് ഈ വിവരം കൈമാറുമെന്നു വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, അസി. വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ എന്നിവർ അറിയിച്ചു.
Enlish Summary: Online Ticket Booking at Eravikulam National Park