തോട്ടണ്ടി ഇടപാടിലെ ക്രമക്കേട്: കാപ്പെക്സ് എംഡിക്ക് വീണ്ടും സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം/കൊല്ലം ∙ കർഷകരിൽ നിന്നു നാടൻ തോട്ടണ്ടി സംഭരിക്കുന്ന പദ്ധതിയുടെ മറവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടി വാങ്ങി കാപ്പെക്സിനു (കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപ്പെക്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി) വൻ നഷ്ടമുണ്ടായതിനു മാനേജിങ് ഡയറക്ടർ ആർ.രാജേഷിനു വീണ്ടും സസ്പെൻഷൻ. വിജിലൻസ് അന്വേഷണത്തിനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ ഉത്തരവിട്ടു.
രാജേഷിനു പകരം എംഡിയുടെ ചുമതല സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണനു കൈമാറി. നാടൻ തോട്ടണ്ടി ഇടപാടിലെ അഴിമതി പുറത്തു കൊണ്ടുവന്നതു ‘മനോരമ’യാണ്. 2018, 2019 വർഷങ്ങളിലെ നാടൻ തോട്ടണ്ടി ഇടപാടുകളെക്കുറിച്ചുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
English Summary: Capex MD R Rajesh suspended