കുമ്പാച്ചി മല രക്ഷാദൗത്യം: 5 ഫയർ ഓഫിസർക്ക് സ്ഥലംമാറ്റം
പാലക്കാട്∙ മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു കാരണംകാണിക്കൽ നോട്ടിസ് ലഭിച്ച ജില്ലാ ഫയർ ഓഫിസർക്കു സ്ഥലംമാറ്റം. വി.കെ.ഋതീജിനെ വിയ്യൂർ ഫയർ റെസ്ക്യു സർവീസ് അക്കാദമിയിലേക്കാണു മാറ്റിയത്. ഋതീജ് ഉൾപ്പെടെ 5 പേരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് | Malampuzha Youth Rescue | Manorama News

പാലക്കാട്∙ മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു കാരണംകാണിക്കൽ നോട്ടിസ് ലഭിച്ച ജില്ലാ ഫയർ ഓഫിസർക്കു സ്ഥലംമാറ്റം. വി.കെ.ഋതീജിനെ വിയ്യൂർ ഫയർ റെസ്ക്യു സർവീസ് അക്കാദമിയിലേക്കാണു മാറ്റിയത്. ഋതീജ് ഉൾപ്പെടെ 5 പേരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
കുമ്പാച്ചി മലയിൽ 43 മണിക്കൂറോളം കുടുങ്ങിക്കിടന്ന ആർ.ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചു കഴിഞ്ഞയാഴ്ചയാണു ജില്ലാ ഫയർ ഓഫിസർക്ക് ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ നോട്ടിസ് നൽകിയത്. സംഭവത്തെക്കുറിച്ചു സ്റ്റേറ്റ് കൺട്രോൾ റൂം, ഹെഡ് ക്വാർട്ടേഴ്സ്, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ എന്നീ മേലധികാരികൾക്കു വിവരങ്ങൾ നൽകിയില്ലെന്നും ആവശ്യമായ ജീവനക്കാരെ യഥാസമയം നിയോഗിച്ചില്ലെന്നും കൂടുതൽ രക്ഷാമാർഗങ്ങൾ സ്വീകരിച്ചില്ലെന്നും നോട്ടിസിൽ പരാമർശിച്ചിരുന്നു.
English Summary: Five fire officers transferred in Malampuzha youth rescue issue