ചാവറ മ്യൂസിയത്തിന് സാംസ്കാരിക വകുപ്പിന്റെ ഒരു കോടി 10 ലക്ഷം രൂപ
മാന്നാനം ∙ സെന്റ് ജോസഫ് ആശ്രമദേവാലയത്തോടു ചേർന്ന് ചാവറ മ്യൂസിയം നിർമിക്കുന്നതിനു സാംസ്കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വി.എൻ. വാസവൻ സാംസ്കാരിക മന്ത്രി സജി ചെറിയാനു Chavara Museum, Department of Cultural Affairs, Government Fund, Manorama News

മാന്നാനം ∙ സെന്റ് ജോസഫ് ആശ്രമദേവാലയത്തോടു ചേർന്ന് ചാവറ മ്യൂസിയം നിർമിക്കുന്നതിനു സാംസ്കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വി.എൻ. വാസവൻ സാംസ്കാരിക മന്ത്രി സജി ചെറിയാനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു തന്നെ നവീകരിച്ചാണ് രണ്ടു നിലകളിൽ മ്യൂസിയം നിർമിക്കുന്നത്. സിഎംഐ, സിഎംസി സഭകളുടെ കൈവശമുള്ള ചരിത്രരേഖകൾ ഈ മ്യൂസിയത്തിലേക്കു മാറ്റും. ചാവറയച്ചന്റെ മുടി, ചാവറയച്ചൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവ മാന്നാനം ആശ്രമ ദേവാലയത്തോടു ചേർന്ന് സൂക്ഷിച്ചിട്ടുണ്ട്. ചാവറയച്ചൻ താമസിച്ചിരുന്ന മുറി, അദ്ദേഹത്തിന്റെ കട്ടിൽ, കസേര, വള്ളം, വില്ലുവണ്ടി എന്നിവയും ഇവിടെയുണ്ട്.
വിശുദ്ധ ചാവറയച്ചന്റെ കയ്യെഴുത്ത് കൃതികൾ, സഭയുടെ ആദ്യകാലത്തെ ചരിത്ര പുസ്തകങ്ങൾ, കണക്ക് ബുക്കുകൾ, സാഹിത്യ കൃതികൾ, സെന്റ് ജോസഫ് പ്രസിൽ അച്ചടിച്ച പുസ്തകങ്ങളുടെ പകർപ്പുകൾ, മാർപാപ്പമാർ അയച്ച കത്തുകൾ, വിശുദ്ധ അൽഫോൻസാമ്മ എഴുതിയ കത്ത് തുടങ്ങിയവയും മ്യൂസിയത്തിൽ സൂക്ഷിക്കും.
English Summary: The Cultural Department has sanctioned fund for the Chavara Museum