തിരുവനന്തപുരം∙ ദേശീയ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ മാർച്ച് 8ന് ഐഎൻടിയുസി കലക്ടറേറ്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പഞ്ചായത്ത് തലത്തിലേക്കു സമരം വ്യാപിപ്പിക്കും. | INTUC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദേശീയ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ മാർച്ച് 8ന് ഐഎൻടിയുസി കലക്ടറേറ്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പഞ്ചായത്ത് തലത്തിലേക്കു സമരം വ്യാപിപ്പിക്കും. കടംവാങ്ങിയും പലിശയ്ക്കെടുത്തും സംരംഭങ്ങൾ തുടങ്ങുന്നവരെ മാനസികമായി പീഡിപ്പിച്ച് സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിക്കുന്ന സിഐടിയു നിലപാട് അന്യായമാണ്. തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ല. എന്നാൽ, അതിന്റെ പേരിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയെന്നത് അനുകരണീയമല്ല.

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളടക്കം വിറ്റു തുലയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനും കോർപറേറ്റ് മൂലധന നിക്ഷേപത്തോട് ആർത്തിയാണ്. ഏതാനും കോർപറേറ്റുകൾക്കു വേണ്ടി പൊതുമേഖലയെ വിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ ദേശീയ തലത്തിൽ ട്രേഡ് യൂണിയനുകളുടെ ശക്തമായ പ്രക്ഷോഭം തുടരും. ഇതിന്റെ ഭാഗമായി മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് നടത്തും.

ADVERTISEMENT

പ്ലാറ്റിനം ജൂബിലി മേയിൽ

ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷം മേയ് 2, 3 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. അൽസാജ് അരീന ഓഡിറ്റോറിയത്തിൽ മൂന്നിനു നടക്കുന്ന സമ്മേളനം രാഹുൽഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. രണ്ടിന് ഐഎൻടിയുസി കേന്ദ്ര പ്രവർത്തക സമിതി യോഗം നടക്കും. പരുത്തിക്കുഴിയിൽ മൂന്നു നിലകളിലായി പണി കഴിപ്പിച്ച ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫിസ് (കെ. കരുണാകരൻ സ്മാരക മന്ദിരം) ഉദ്ഘാടനവും ആഘോഷത്തോട് അനുബന്ധിച്ചു നടക്കുമെന്നു ചന്ദ്രശേഖരൻ, ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ആർ.എം.പരമേശ്വരൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ എന്നിവർ പറഞ്ഞു.

ADVERTISEMENT

English Summary: INTUC collectorate march