ചങ്ങനാശേരി ∙ നായർ സർവീസ് സൊസൈറ്റി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അംഗീകരിക്കാനാവില്ലെന്നും തെറ്റു തിരുത്താൻ തയാറായില്ലെങ്കിൽ പ്രതികരിക്കാൻ സമുദായ പ്രവർത്തകർ മുൻപോട്ടുവരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. | Nair Service Society (NSS) | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ നായർ സർവീസ് സൊസൈറ്റി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അംഗീകരിക്കാനാവില്ലെന്നും തെറ്റു തിരുത്താൻ തയാറായില്ലെങ്കിൽ പ്രതികരിക്കാൻ സമുദായ പ്രവർത്തകർ മുൻപോട്ടുവരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 

വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിൽ ഉൾപ്പെടെ നിസ്വാർഥമായ പ്രവർത്തനമാണ് എൻ എസ്എസ് ചെയ്യുന്നത്. അനാവശ്യമായ ഒരു കാര്യവും എൻഎസ്എസ് ആരോടും ആവശ്യപ്പെടാറില്ല. ന്യായമായ കാര്യങ്ങളിൽ മാത്രമാണു പരിഗണന ആവശ്യപ്പെടുന്നതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. 52–ാമതു മന്നം സമാധി ദിനാചരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരൻ നായർ. 

ADVERTISEMENT

സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച മന്നത്തു പത്മനാഭന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളെയും അദ്ദേഹം പടുത്തുയർത്തിയ നായർ സർവീസ് സൊസൈറ്റിയുടെ സേവനങ്ങളെയും അവഗണിക്കുന്ന ഭരണകർത്താക്കളുടെ സമീപനം സമുദായം തിരിച്ചറിയണം. തെറ്റായ ഈ നയത്തെ അംഗീകരിക്കാൻ കഴിയില്ല. ഇത് പ്രതിഷേധാർഹമാണ് – സുകുമാരൻ നായർ പറഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എൻഎസ്എസിന് ഒരു വിരോധവും ഇല്ല. അക്രമത്തെയും ജാതിവിവേചനത്തെയും എൻഎസ് എസ് പ്രോത്സാഹിപ്പിക്കുന്നില്ല. ന്യായമായ കാര്യങ്ങളിൽ അംഗീകാരം ലഭിക്കണം എന്നതു മാത്രമാണ് എൻഎസ്എസിന്റെ ആവശ്യം. ഇതിനു തയാറാവാത്ത സർക്കാർ നിലപാടിനെതിരെ കൂട്ടായ്മകൾ ഉണ്ടാകും. ഈ സാഹചര്യം ഉണ്ടാകാതെ, ഉത്തരവാദിത്തപ്പെട്ടവർ തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. 

ADVERTISEMENT

പെരുന്നയിൽ എൻഎസ്എസ് ആസ്‌ഥാനത്തെ മന്നം സമാധിയിൽ രാവിലെ 6 മുതൽ, സമുദായാചാര്യൻ ജീവൻ വെടിഞ്ഞ 11.45 വരെ ഭക്തിഗാനാലാപനം, പുഷ്‌പാർച്ചന, ഉപവാസം, സമൂഹപ്രാർഥന എന്നിവ നടത്തിയാണു മന്നം സമാധിദിനം എൻ എസ്‌എസ് ആചരിച്ചത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമുദായ പ്രവർത്തകരും മറ്റ് അഭ്യുദയകാംക്ഷികളും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. സംഘടനയ്ക്കു രൂപംനൽകിയ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ, ട്രഷറർ ഡോ. എം.ശശികുമാർ, കരയോഗം റജിസ്ട്രാർ പി.എൻ.സുരേഷ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഹരികുമാർ കോയിക്കൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. 

ADVERTISEMENT

ചങ്ങനാശേരിയുടെ സമീപപ്രദേശങ്ങളിലെ എൻഎസ്എസ് താലൂക്ക് യൂണിയനുകളിൽ നിന്നുൾപ്പെടെ സമുദായാംഗങ്ങൾ പിടിയരിയും കെട്ടുതേങ്ങയുമായിട്ടാണു മന്നം സമാധിമണ്ഡപത്തിലേക്ക് എത്തിയത്. സമുദായാചാര്യന്റെ നേതൃത്വത്തിൽ പിടിയരിയും കെട്ടുതേങ്ങയും അടക്കമുള്ള ഉൽപന്നങ്ങൾ പിരിവു നടത്തി എൻഎസ്എസ് രൂപീകരിച്ചത് അനുസ്മരിച്ചായിരുന്നു ഇത്. സംസ്ഥാനത്തെ 60 എൻ എസ്എസ് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും സ്ഥാപനങ്ങളിലും സമാധി ദിനാചരണം നടന്നു.

English Summary: Cannot accept state government avoiding says NSS