ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവറെയും 2 അതിഥിത്തൊഴിലാളികളെയും സിഐടിയു ചുമട്ടുതൊഴിലാളികൾ മർദിച്ചെന്നു പരാതി. 10 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ചെർപ്പുളശ്ശേരിയിലെ ഗ്രാനൈറ്റ് കടയിൽനിന്നു ശ്രീകൃഷ്ണപുരം | CITU | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവറെയും 2 അതിഥിത്തൊഴിലാളികളെയും സിഐടിയു ചുമട്ടുതൊഴിലാളികൾ മർദിച്ചെന്നു പരാതി. 10 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. 

ചെർപ്പുളശ്ശേരിയിലെ ഗ്രാനൈറ്റ് കടയിൽനിന്നു ശ്രീകൃഷ്ണപുരം രാഗം കോർണറിൽ നിർമിക്കുന്ന വീട്ടിലേക്കു കൊണ്ടുവന്ന 5 ഗ്രാനൈറ്റ് സ്ലാബുകൾ ഇറക്കുന്നത് അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നു മർദനമേറ്റവർ പറഞ്ഞു. ഗ്രാനൈറ്റ് സ്ലാബുമായി എത്തിയ ലോറിയിലെ ഡ്രൈവർ തൂത തെക്കുംമുറി കാമത്ത് രാമകൃഷ്ണൻ (40), കടയിലെ തൊഴിലാളികളും ജാർഖണ്ഡ് സ്വദേശികളുമായ സൈമൺ കുമാർ, സുരേഷ് കുമാർ എന്നിവർക്കാണു മർദനമേറ്റത്.

ADVERTISEMENT

രാമകൃഷ്ണന്റെ ഇടതു കയ്യിലെ രണ്ടു ഭാഗത്ത് എല്ലു പൊട്ടി. വലതുകയ്യിൽ മുറിവേറ്റിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരുടെയും വലതുകയ്യിലെ എല്ലുകൾക്കു പൊട്ടലുണ്ട്. ആരെയും ആക്രമിച്ചിട്ടില്ലെന്നാണു സിഐടിയുവിന്റെ വിശദീകരണം.

English Summary: Complaint that citu members attacked three people