‘നിരീക്ഷണത്തിൽ’ 4 പിണറായി വർഷങ്ങൾ
കൊച്ചി ∙ സിപിഎമ്മിനെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ വൻ വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഉയരുമോ? ഒന്നാം പിണറായി സർക്കാരിന്റെ അവസാന 3 വർഷത്തെയും രണ്ടാം പിണറായി സർക്കാരിന്റെ ഒരു Pinarayi Government, CPM, CPM State conference, Manorama News
കൊച്ചി ∙ സിപിഎമ്മിനെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ വൻ വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഉയരുമോ? ഒന്നാം പിണറായി സർക്കാരിന്റെ അവസാന 3 വർഷത്തെയും രണ്ടാം പിണറായി സർക്കാരിന്റെ ഒരു Pinarayi Government, CPM, CPM State conference, Manorama News
കൊച്ചി ∙ സിപിഎമ്മിനെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ വൻ വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഉയരുമോ? ഒന്നാം പിണറായി സർക്കാരിന്റെ അവസാന 3 വർഷത്തെയും രണ്ടാം പിണറായി സർക്കാരിന്റെ ഒരു Pinarayi Government, CPM, CPM State conference, Manorama News
കൊച്ചി ∙ സിപിഎമ്മിനെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ വൻ വിവാദങ്ങൾ ഇന്നാരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഉയരുമോ? ഒന്നാം പിണറായി സർക്കാരിന്റെ അവസാന 3 വർഷത്തെയും രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തിനടുത്തു വരുന്ന പ്രവർത്തനങ്ങളുടെയും വിലയിരുത്തലാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഉണ്ടാകുക.
മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തര വകുപ്പും പാർട്ടി നേതാക്കളും മന്ത്രിമാരും വിവാദത്തിൽ കുരുങ്ങിയ വിഷയങ്ങൾ ഏറെയുണ്ട്. അത്തരം വിഷയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന രീതി ഇത്തവണ ജില്ലാ സമ്മേളനങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട വിമർശനങ്ങളൊഴിച്ചാൽ, എല്ലാം ഭംഗിയായി നടക്കുന്നുവെന്ന വിലയിരുത്തലുകളോടെയാണ് ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത്. സംസ്ഥാന സമ്മേളനവും ഇതേ രീതി തുടരുമോ അതോ ഈ വിഷയങ്ങൾ ഉയരുമോ എന്നാണ് ആകാംക്ഷ:
1. ശബരിമല സ്ത്രീപ്രവേശം
സുപ്രീം കോടതി വിധി എങ്ങനെ ബാധിക്കുമെന്നു വിലയിരുത്താൻ സാധിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയത്തിനു കാരണമായി.
2. മാവോയിസ്റ്റ് കൊലപാതകങ്ങൾ
പിണറായി സർക്കാർ ഭരണമേറ്റെടുത്ത ശേഷം 8 മാവോയിസ്റ്റുകൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കോഴിക്കോട്ട് പാർട്ടി പ്രവർത്തകരായ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ഇടതു സഹയാത്രികരിലും പ്രതിഷേധമുയർത്തി.
3. സ്പ്രിൻക്ലർ, സ്വർണക്കടത്ത്
കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിലെ വീഴ്ചകൾ. പാർട്ടിയിൽ ആലോചന നടന്നില്ലെന്നു വിമർശനം. സ്വർണക്കടത്തു കേസിൽ എം.ശിവശങ്കർ ഉൾപ്പെടെ പ്രതികളായതിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ജാഗ്രതക്കുറവ് ചർച്ചയായി.
4. വ്യക്തി ആരാധന: ഇരട്ട സമീപനം
വ്യക്തി ആരാധന പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സംസ്ഥാന സമിതി അംഗം പി.ജയരാജന് താക്കീതു ചെയ്തപ്പോൾ മുഖ്യമന്ത്രിക്കു തിരുവാതിരക്കളിയിലൂടെ പുകഴ്ത്തൽ – സമീപനത്തിൽ വൈരുധ്യമെന്ന് വിമർശനം.
5. പൊലീസ് നിയമ ഭേദഗതി
മാധ്യമ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന വിവാദ പൊലീസ് നിയമ ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിച്ചതു പിൻവലിക്കേണ്ടുവന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സിപിഐയുടെയും കടുത്ത എതിർപ്പിനു കാരണമായി.
6. ലൈഫ് മിഷൻ, ആഴക്കടൽ മത്സ്യബന്ധനം
ലൈഫ് പദ്ധതിയിലെ ഫ്ലാറ്റ് നിർമാണത്തിനു പണം നൽകിയ ദുബായിലെ റെഡ്ക്രസന്റിന്റെ ഫണ്ടിൽനിന്നു കോടികൾ കമ്മിഷനായി സ്വപ്നയും സംഘവും തട്ടിയെടുത്തതും ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും പ്രതിരോധത്തിലാക്കി.
7. ജീവനക്കാരെ സ്ഥിരപ്പെടുത്തൽ
ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനെടുത്ത തീരുമാനം എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു.
8. മരുന്ന് ഇടപാട്, മരംമുറി
കോവിഡ് വ്യാപന സമയത്ത് മെഡിക്കൽ സർവീസസ് കോർപറേഷന്റെ 1600 കോടി രൂപയുടെ മരുന്ന് ഇടപാട് ക്രമക്കേടും പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ വ്യാപക മരം കൊള്ളയും വിമർശനവിധേയം.
9. പ്രളയഫണ്ട് തട്ടിപ്പ്, വഴിവിട്ട സഹായം
2018 ലെ പ്രളയ ദുരിതബാധിതരെ സഹായിക്കാൻ നടത്തിയ ഫണ്ട് പിരിവിൽ തിരിമറിയെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുൻ എംഎൽഎയുടെ കടം തീർക്കാനടക്കം തുക നൽകിയെന്ന് ആക്ഷേപം.
10. ലോകായുക്ത ഓർഡിനൻസ്
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്തില്ലെന്ന് വിവാദം. ഗവർണറോട് അനാവശ്യ അനുരഞ്ജനം അരുതെന്ന അഭിപ്രായവും എൽഡിഎഫിൽ.
English Summary: CPM Report on Pinarayi Government