കൊച്ചി ∙ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യപങ്കാളിത്തത്തെക്കുറിച്ച് സിപിഎമ്മിൽ വിരുദ്ധ നയങ്ങളുടെ ‘ഏറ്റുമുട്ടൽ.’ ഇന്നലെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘പാർട്ടിയും നവകേരള വികസന കാഴ്ചപ്പാടും’ എന്ന രേഖയിൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ സർക്കാർ | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യപങ്കാളിത്തത്തെക്കുറിച്ച് സിപിഎമ്മിൽ വിരുദ്ധ നയങ്ങളുടെ ‘ഏറ്റുമുട്ടൽ.’ ഇന്നലെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘പാർട്ടിയും നവകേരള വികസന കാഴ്ചപ്പാടും’ എന്ന രേഖയിൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ, സ്വകാര്യ, പൊതു –സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങൾ ഉണ്ടാവണമെന്നു നിർദേശിക്കുന്നു.

എന്നാൽ, കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ, ‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണം’ എന്നു വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച ഈ കരടിലെ നിർദേശം മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ച വികസനരേഖയിലെ നിലപാടിനു കടകവിരുദ്ധമാണെന്നാണ് ആരോപണം.

ADVERTISEMENT

83 പേജ് വരുന്ന കരടു രാഷ്ട്രീയ പ്രമേയത്തിന്റെ 70–ാം പേജിൽ ‘പുതിയ വിദ്യാഭ്യാസ നയം റദ്ദു ചെയ്യുക’ എന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക എന്നു പറയുന്നത്. ഈ പ്രമേയത്തിന്റെ മലയാള പരിഭാഷ പാർട്ടി വാരികയായ ചിന്ത ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രമേയത്തിന്റെ കരടും ചിന്തയിലെ പരിഭാഷയും ഇന്നലെ സംസ്ഥാന സമ്മേളന പ്രതിനിധികൾ ക്കിടയിൽ പ്രചരിച്ചു. കരടു പ്രമേയം നിലവിൽ കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകളിലെ നിർദേശങ്ങൾ കൂടി ചേർത്താണ് കണ്ണൂർ പാ‍ർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുക.

ഗവ.കോളജുകൾക്കു സ്വയംഭരണ പദവി നൽകുന്നതിനെപ്പോലും എതിർത്തിരുന്ന സിപിഎം വിദ്യാഭ്യാസ മേഖലയിൽ മുൻപു സ്വീകരിച്ചിരുന്ന നയങ്ങളിൽനിന്നു മാറുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലെ നിലപാട്. 

ADVERTISEMENT

സമ്മേളനം തുടങ്ങി

കൊച്ചി ∙ സിപിഎം സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ രാവിലെ പതാക ഉയർത്തി. ഇന്നു പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച. നാളെ വികസന രേഖ ചർച്ച ചെയ്യും. 4നു സമാപിക്കും.

ADVERTISEMENT

English Summary: cpm document demands control on  private participation in higher education sector