യുദ്ധത്തീയിൽനിന്ന് രക്ഷയുടെ തീരമണഞ്ഞ് അവർ ‘മൂന്നു പേർ!’
വാഴ്സ (പോളണ്ട്) ∙ നീതു മോഹൻദാസ് തന്നോടുതന്നെയും ഭർത്താവ് അഭിജിത്ത് സോമനോടും പറഞ്ഞ വ്യവസ്ഥയിതാണ്: ‘മരിക്കാം, പക്ഷേ, അതിനു മുൻപ് എന്റെ കുഞ്ഞിന്റെ മുഖം എനിക്കു കാണണം.’ ആ വാശിയിലാണ് നീതു യുക്രെയ്നിനിലെ കീവിൽനിന്നു യാത്ര തുടങ്ങിയത്, വലതുകൈ അഭിജിത്തിന്റെ തോളിൽ, 9 മാസം ഗർഭമുള്ള നിറവയറിനെ ഇടതുകൈകൊണ്ടു താങ്ങി. | Russia | Ukraine | Ukraine crisis | Manorama News

വാഴ്സ (പോളണ്ട്) ∙ നീതു മോഹൻദാസ് തന്നോടുതന്നെയും ഭർത്താവ് അഭിജിത്ത് സോമനോടും പറഞ്ഞ വ്യവസ്ഥയിതാണ്: ‘മരിക്കാം, പക്ഷേ, അതിനു മുൻപ് എന്റെ കുഞ്ഞിന്റെ മുഖം എനിക്കു കാണണം.’ ആ വാശിയിലാണ് നീതു യുക്രെയ്നിനിലെ കീവിൽനിന്നു യാത്ര തുടങ്ങിയത്, വലതുകൈ അഭിജിത്തിന്റെ തോളിൽ, 9 മാസം ഗർഭമുള്ള നിറവയറിനെ ഇടതുകൈകൊണ്ടു താങ്ങി.
കഴിഞ്ഞ ഒന്നിനു രാവിലെ 9.30 നു തുടങ്ങിയ യാത്ര, പോളണ്ട് അതിർത്തി കടന്ന് ക്യാംപിൽ എത്തുന്നത് പിറ്റേന്നു രാത്രി 7.30ന്. 37 ആഴ്ച പ്രായമായ ഗർഭവുമായി 34 മണിക്കൂർ യാത്ര ചെയ്ത് എത്തിയ നീതുവിനെ അതിർത്തിയിൽവച്ചുതന്നെ ഡോക്ടർമാർ പരിശോധിച്ചു. നീതുവിനും ഉള്ളിലെ കുഞ്ഞിനും കുഴപ്പമൊന്നുമില്ലെങ്കിലും ദീർഘയാത്ര വേണ്ടെന്നു നിർദേശിച്ചു. ഇനി നീതുവും അഭിജിത്തും വാഴ്സയിൽ ജീവിക്കും; ഇവരെ സ്വീകരിച്ച തിരുവല്ല സ്വദേശി രാജേഷ് എസ്.നായരുടെയും ഭാര്യ അഞ്ജന നാഥിന്റെയും വീട്ടിൽ. കുഞ്ഞുടുപ്പുകളുൾപ്പെടെ വാങ്ങി അഞ്ജന ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ആലപ്പുഴ എഴുപ്പുന്ന ശ്രീവൽസത്തിൽ അഭിജിത്ത് 3 വർഷമായി കീവിൽ ബിസിനസ് നടത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട് കുഴൽമന്ദം മലഞ്ചിങ്കി വീട്ടിലെ നീതുമായുള്ള വിവാഹം; ഡിസംബറിൽ നീതു കീവിലെത്തി. പ്രസവം കീവിൽ നടത്താമെന്ന ധാരണയിൽ കഴിഞ്ഞു, യുദ്ധമെത്തുംവരെ.
എന്തിനെക്കാളും വലുത് തന്റെ കുഞ്ഞാണെന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നു പിന്നീടു സങ്കടമാകരുതെന്നും മനസ്സു പറഞ്ഞപ്പോഴാണ് നമുക്കു പോകാമെന്നു നീതു അഭിജിത്തിനോടു പറയുന്നത്. ‘‘ഞങ്ങൾ അഞ്ചാം നിലയിലാണു താമസിച്ചിരുന്നത്. ഷെല്ലുകൾ പതിക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു, കെട്ടിടം കുലുങ്ങുന്നുമുണ്ട്. കിടക്കുംതോറും പേടി കൂടി. അങ്ങനെയാണ് ബങ്കറിലേക്കു മാറുന്നത്, യുദ്ധം തുടങ്ങിയ ദിവസം മുതൽ യാത്ര തുടങ്ങുംവരെ ബങ്കറിൽ കഴിഞ്ഞു. ശുചിമുറിയിൽ പോകാൻ ദിവസവും പല വട്ടം ഒന്നാം നിലയിലേക്കു കയറണമായിരുന്നു. വൈദ്യുതിയില്ലാത്തത്തിനാൽ ലിഫ്റ്റ് പ്രവർത്തിച്ചില്ല. ഓരോ തവണയും പടികൾ കയറി. അന്ന് അതിനുള്ള ആരോഗ്യമുണ്ടായിരുന്നു’’– നീതു പറയുന്നു.
കീവിലെ ബോറിസ്പ്ളാസ്കയിൽനിന്നു ട്രാമിലാണ് ഡാർനീഷ്യ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. അവിടെനിന്നു കീവ് സെൻട്രൽ സ്റ്റേഷനിലേക്ക്. അവിടെ പതിനായിരക്കണക്കിനു മനുഷ്യർ. ഒരു മിനിറ്റിൽ ഒരു ചുവടു വയ്ക്കാൻ സാധിച്ചാൽ വലിയ കാര്യമെന്നമട്ടിലുള്ള നിൽപും നീക്കവും. ഇരുട്ടാണ്. ബാഗുകൾ വലിച്ചെറിഞ്ഞ്, മതിയാക്കാമെന്ന തോന്നലോടെനിന്ന അഭിജിത്തിനെ അമ്പരപ്പിച്ചത് നീതുവിന്റെ ആ നിൽപാണ്, എന്തു സംഭവിച്ചാലും പിന്നോട്ടില്ലെന്ന ഭാവത്തിൽ, ട്രോളി ബാഗ് മുന്നിൽ വച്ച് ഇടമുണ്ടാക്കി വയറിനെ തിക്കിൽനിന്നു സംരക്ഷിച്ച്. ഇടയ്ക്കിടെ പോളണ്ടിൽനിന്ന് മലയാളി സംഘടനകളുടെ പ്രവർത്തകർ വിളിച്ച് ആത്മവിശ്വാസം നൽകി.
ഹംഗറിയിലേക്കു പോകാമെന്നാണു കരുതിയത്. എന്നാൽ, ഇടംകിട്ടിയത് യുക്രെയ്നിലെ തന്നെ ലിവ്‌വിലേക്കുള്ള ട്രെയിനിൽ. 12 മണിക്കൂർ യാത്ര. അത്രയുംനേരം ശുചിമുറി ഉപയോഗിക്കാൻ പോലുമാവാതെ നീതു. ലിവ്‌വിൽനിന്ന് അതിർത്തിയിലേക്ക് എത്തിക്കാൻ പോളണ്ടിലെ മലയാളികൾതന്നെ ടാക്സി കാർ ഏർപ്പാടു ചെയ്തിരുന്നു. സ്ലാവ് എന്ന യുക്രെയ്ൻകാരനായ ഡ്രൈവർ, നീതുവിന് കുലുക്കമില്ലാത്ത യാത്ര ഉറപ്പാക്കി, ചെക്ക് പോയിന്റുകളിൽ പൊലീസിനോടു നീതുവിന്റെ വയറിലേക്കു ചൂണ്ടിപ്പറഞ്ഞ് തടസ്സങ്ങൾ നീക്കി. 3 മണിക്കൂർ ഡ്രൈവ്.
അതിർത്തിയിലെ നീണ്ട ക്യൂവിലും നീതുവിനെ ഏറ്റവും മുന്നിൽ നിർത്താൻ സഹായമെത്തി. രേഖകളുടെ പരിശോധന കഴിഞ്ഞതോടെ ആംബുലൻസിൽ ഇന്ത്യൻ എംബസിയുടെ ക്യാംപിലേക്ക്. അവിടെനിന്നു വാഴ്സയിലെ കുറെയേറെ മലയാളികളുടെ കൈകളിലേക്കും. പിന്നെ, തിരുവല്ല നെല്ലാട് രാജശ്രീ വീട്ടിലെ രാജേഷിന്റെയും കുമരനല്ലൂർ അമ്പാട്ട് വീട്ടിലെ അഞ്ജനയുടെയും വാഴ്സയിലെ കുടുംബാംഗങ്ങളായി മാറി ഇരുവരും.
അഭിജിത്ത് ഇനി വാഴ്സയിൽ ജോലി ചെയ്യും. ഇവിടെ വരെയെത്തിയതിനെ അദ്ഭുതമെന്നൊന്നും വിളിക്കേണ്ടതില്ലെന്ന ഭാവത്തിൽ, വയറിൽ തടവി നീതു ഇരിക്കുന്നു, ഈ മാസം 26ന്, മനക്കരുത്തുള്ള ഒരാളെക്കൂടി ലോകത്തിനു നൽകാൻ ഒരുങ്ങുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Operation Ganga