ഐടി രംഗത്തു കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് അടിത്തറയിടുന്ന നിർദേശങ്ങളാണു ബജറ്റിലുള്ളത്. ഐടി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനു സംസ്ഥാന സർക്കാർ വിഹിതം നീക്കിവയ്ക്കാൻ തയാറായതു നല്ലൊരു ചുവടുവയ്പാണ്. വലിയ കമ്പനികൾ കേരളത്തിലേക്കു വരുമ്പോൾ അവർക്കു വേണ്ടരീതിയിൽ പരിശീലനം | Kerala Budget 2022 | KN Balagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐടി രംഗത്തു കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് അടിത്തറയിടുന്ന നിർദേശങ്ങളാണു ബജറ്റിലുള്ളത്. ഐടി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനു സംസ്ഥാന സർക്കാർ വിഹിതം നീക്കിവയ്ക്കാൻ തയാറായതു നല്ലൊരു ചുവടുവയ്പാണ്. വലിയ കമ്പനികൾ കേരളത്തിലേക്കു വരുമ്പോൾ അവർക്കു വേണ്ടരീതിയിൽ പരിശീലനം നേടിയ യുവാക്കൾ ഇവിടെയുണ്ടാകണം. അതിനു സർക്കാരിന്റെ ഈ നീക്കം പ്രയോജനപ്പെടും.

സോഫ്റ്റ്‌വെയർ മേഖലയിൽ കേരളത്തിന്റെ കയറ്റുമതി അഞ്ചുവർഷംകൊണ്ട്  ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. പുതിയ ഐടി ഇടനാഴികൾ പ്രഖ്യാപിച്ചത് അതിനു സഹായകമാകും. ആദ്യമായി ടെക്നോ പാർക്ക് തുടങ്ങിയ സംസ്ഥാനമാണു നമ്മുടേത്. എന്നാൽ ഇപ്പോഴും ചെറുകിട, ഇടത്തരം കമ്പനികളാണ് ഇവിടെ ഐടി മേഖലയിൽ കൂടുതലുള്ളത്. വലിയ കമ്പനികളെ ആകർഷിക്കാനുള്ള പാക്കേജുകളും സൗകര്യങ്ങളും ഒരുക്കണം. വലിയ കമ്പനികൾ വന്നാൽ ബജറ്റിൽ സർക്കാർ ലക്ഷ്യമിട്ട തൊഴിലവസരങ്ങൾ വളരെപ്പെട്ടെന്നു സൃഷ്ടിക്കാനാകും. നിക്ഷേപ കേന്ദ്രമായി കേരളത്തെ ബ്രാൻഡ് ചെയ്യാനാകണം.

ADVERTISEMENT

കേരളത്തിലെ കഴിവുള്ള ഒട്ടേറെ യുവാക്കൾ ഐടി പ്രഫഷനലുകളായി ജോലി ചെയ്യുന്നതു മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമാണ്. ഇവിടെ മികച്ച കമ്പനികളും അവസരങ്ങളും വന്നാൽ അവരെല്ലാം ഇവിടെത്തന്നെ നിൽക്കും. യുവാക്കളിൽ സംരംഭകത്വ മനോഭാവം വളർന്നിട്ടുണ്ട്. അതെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുന്ന നല്ല അടിത്തറയാണ് ബജറ്റ് ഇട്ടിരിക്കുന്നത്. എങ്ങനെ നടപ്പാക്കും എന്നതിനെ ആശ്രയിച്ചിരിക്കും പുരോഗതി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal