തിരുവനന്തപുരം ∙ സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി ജൂണിൽ പൂർത്തിയാകുമെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ. ഈ വർഷത്തെ വിഹിതമായി 125 കോടി രൂപ ബജറ്റിൽ വകയിരുത്തി. | Kerala Budget 2022 | KN Balagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി ജൂണിൽ പൂർത്തിയാകുമെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ. ഈ വർഷത്തെ വിഹിതമായി 125 കോടി രൂപ ബജറ്റിൽ വകയിരുത്തി. 

കഴിഞ്ഞ വർഷം അവസാനം പൂർത്തിയാകേണ്ട 1532 കോടി രൂപയുടെ പദ്ധതിയാണിത്. പാവപ്പെട്ടവർക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനാണു ലക്ഷ്യമിട്ടത്. 20 ലക്ഷം കുടുംബങ്ങൾക്കു സൗജന്യമായി കെ ഫോൺ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഓരോ നിയമസഭാ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണു നൽകുകയെന്നു സർക്കാർ പിന്നീട് വ്യക്തമാക്കി. ലക്ഷ്യമിട്ടതിന്റെ 0.7% മാത്രം. സ്കൂളുകൾ ഉൾപ്പെടെ 30000 സർക്കാർ ഓഫിസുകളിൽ ശൃംഖല എത്തിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം 27000 ആയും കുറച്ചു. ഇതിനകം ഏകദേശം 12000 ഓഫിസുകളിൽ കേബിൾ എത്തിച്ചു. ഇതു പൂർത്തീകരിച്ച ശേഷം ഇന്റർനെറ്റ് സേവനദാതാക്കളെ കണ്ടെത്തണം.

ADVERTISEMENT

വർക്ക് നിയർ ഹോം വീണ്ടും

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ‌ പ്രഖ്യാപിക്കുകയും പ്രായോഗികമല്ലെന്നു കണ്ട് ചുരുട്ടിക്കെട്ടുകയും ചെയ്ത വർക്ക് നിയർ ഹോം എന്ന വമ്പൻ പദ്ധതി വീണ്ടും ബജറ്റിൽ. ഓൺലൈനായി തൊഴിൽ ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തു ചെറുപട്ടണങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യമുള്ള ഓഫിസ് ഇടങ്ങൾ ഒരുക്കാനായാണ് അന്ന് വർക്ക് നിയർ ഹോം പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് വർക്ക് നിയർ ഹോം സെന്ററുകൾ ആരംഭിക്കാനായിരുന്നു ആലോചന. പ്രാരംഭ പ്രവർത്തനങ്ങൾക്കു ടെക്നോപാർക്കിന് 3.05 കോടി രൂപ അനുവദച്ചെങ്കിലും പ്രായോഗികമല്ലെന്നു സർക്കാർ പിന്നീടു വിലയിരുത്തി ടെക്നോപാർക്കിനു നൽകിയ പണം വകമാറ്റി ചുറ്റുമതിൽ നിർമിക്കാൻ അനുവദിച്ചു. ഇതേ പദ്ധതിയാണ് വീണ്ടും 50 കോടി വകയിരുത്തി ഇന്നലെ പ്രഖ്യാപിച്ചത്.

ADVERTISEMENT

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal